മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ (സിഇസി) രാജിയടക്കം ആവശ്യപ്പെട്ട് നാളെ ഡൽഹി ജന്തർ മന്തറിലേക്ക് സിജെപി നടത്താനിരിക്കുന്ന പ്രക്ഷോഭത്തെക്കുറിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) അഖിലേന്ത്യാ പ്രസിഡന്റ് നേഹ വ്യക്തമാക്കി. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള ആദ്യ ജന്തർ മന്തർ സമരത്തിലും കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിൽ നടന്ന പ്രക്ഷോഭങ്ങളിലെയും മുൻനിരനേതാവാണ് നേഹ.
പൊലീസ് എവിടെ തടയുന്നുവോ, അതായിരിക്കും ഞങ്ങളുടെ ജന്തർ മന്തർ എന്ന് അഭിജീത് ദിപ്കെ പ്രഖ്യാപിച്ചുകഴിഞ്ഞു. നാളത്തെ സമരം ജൂലൈ 20ലെ സിജെപി മാർച്ചിന്റെ തനിയാവർത്തനമായിരിക്കുമോ എന്ന ചോദ്യത്തിന്, ഭയപ്പെടുത്താനും പിന്തിരിപ്പിക്കാനുമുള്ള ശ്രമങ്ങളെ വകവയ്ക്കാതെ ശബ്ദമുയർത്താൻ ജനങ്ങൾ തയാറായെന്നതാണ് സിജെപിയുടെ ആദ്യ ജന്തർ മന്തർ സമരം കൊണ്ടുവന്ന മാറ്റമെന്ന് അവർ പ്രതികരിച്ചു.
നാളത്തെ പ്ലാൻ വളരെ സിംപിളാണ്. ജന്തർ മന്തറിൽ സമാധാനപരമായി അണിനിരന്ന് പ്രതിഷേധിക്കും.
സമരത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചുകഴിഞ്ഞു, അതല്ലാതെ പ്രതിഷേധത്തിന് അനുമതി തേടാൻ ഉദ്ദേശിക്കുന്നില്ല. ഭരണഘടനാ തത്ത്വങ്ങളനുസരിച്ച് പ്രതിഷേധങ്ങൾക്ക് പെർമിറ്റ് എടുക്കേണ്ട
കാര്യമില്ല. അതുകൊണ്ട് ഞങ്ങളുടെ സമരം ഒരു അനുമതിപത്രത്തെയോ ഒരു പ്രത്യേക സ്ഥലത്തെയോ ആശ്രയിച്ചായിരിക്കില്ല.
ഗ്യാനേഷ് കുമാർ രാജിക്കു പുറമേ എസ്ഐആറും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും മരവിപ്പിക്കുക, കമ്മിഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023ലെ നിയമഭേദഗതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും സിജെപി മുന്നോട്ടുവച്ചിട്ടുണ്ട്.
ഗ്യാനേഷിന്റെ രാജി കൊണ്ട് മാത്രം സമരം അവസാനിക്കുമോയെന്ന ചോദ്യത്തിന്, ഈ മൂന്ന് ആവശ്യങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണ്, ഇതിലൊരു ആവശ്യത്തെയും മറ്റുള്ളവയിൽ നിന്ന് വേർപെടുത്തി കാണാനാകില്ലെന്ന് നേഹ വ്യക്തമാക്കി. ഗ്യാനേഷിന്റെ രാജി പ്രധാനമാണ്.
അതേസമയം, ഗ്യാനേഷ് കുമാർ രാജിവയ്ക്കുകയും, സിഇസിയെ തിരഞ്ഞെടുക്കാനുള്ള നിയമം അതേപടി തുടരുകയും ചെയ്താൽ, നമ്മൾ മുഖം മാറ്റുക മാത്രമാണ് ചെയ്യുന്നത്. ധർമേന്ദ്ര പ്രധാന്റെ പോലെ ഗ്യാനേഷിന്റെ രാജിയെന്ന ആവശ്യം അത്ര എളുപ്പത്തിൽ സാധ്യമാകുമോ എന്ന ചോദ്യത്തിന്, ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ഒരു കാര്യവും ഈ സർക്കാർ എളുപ്പമാക്കിക്കൊടുക്കില്ലെന്ന് അവർ പറഞ്ഞു.
ഒരിക്കലും സംഭവിക്കില്ലെന്ന് അവർ പരസ്യമായി പ്രഖ്യാപിച്ച ഒന്നായിരുന്നു പ്രധാന്റെ രാജിയെന്നോർക്കണം. എന്തൊക്കെ സാധ്യമാകും എന്നതിന്റെ പരിധി നിശ്ചയിക്കുന്നത് ജനങ്ങളും അവരുടെ ജനാധിപത്യപരമായ ഇച്ഛാശക്തിയുമാണ്.
ഈ രാജി ഉദ്ദേശിച്ച ഫലം നൽകുമോ എന്ന ചോദ്യത്തിന്, ഗ്യാനേഷ് കുമാറിന്റെ രാജിയല്ല ഞങ്ങളുടെ ഫിനിഷിങ് ലൈൻ എന്ന് അവർ വ്യക്തമാക്കി. ഗ്യാനേഷ് ഒഴിഞ്ഞാലും, തിരഞ്ഞെടുപ്പ് പ്രക്രിയയിലെ അഴിമതിയും വോട്ടർപട്ടികയിൽ നിന്ന് ന്യൂനപക്ഷങ്ങളെയും എതിർശബ്ദങ്ങളെയും ഒഴിവാക്കുന്നതും അവസാനിക്കുമെന്ന് എങ്ങനെ ഉറപ്പിക്കാനാവും? തകരാറിലായ ഇതേ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പുതിയൊരു വ്യക്തി പരിഹാരമല്ല.
സർക്കാരിന്റെ പക്ഷപാതപരമായ നിയന്ത്രണങ്ങളിൽ നിന്ന് തീർത്തും സ്വതന്ത്രമായ ഒരു നിയമന പ്രക്രിയയാണ് വേണ്ടത്. ഒപ്പം ഈ സിഇസിയുടെ കീഴിൽ നടത്തിയ എല്ലാ തിരുത്തലുകളും വോട്ട് ഒഴിവാക്കലുകളും പൂർണമായി പിൻവലിക്കുകയും വേണം.
രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സിജെപി അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒരു പുതിയ രാഷ്ട്രീയ ഐക്യം രൂപപ്പെടുന്നതായി തോന്നുന്നുണ്ടോയെന്ന ചോദ്യത്തിന്, ഒരു ഫാഷിസ്റ്റ് സർക്കാരിനെ നേരിടുന്ന ഇന്നത്തെ കാലത്ത് ഏറ്റവും അനിവാര്യമായ രാഷ്ട്രീയ ദൗത്യമാണിതെന്ന് നേഹ അഭിപ്രായപ്പെട്ടു.
പൊതുവായ, ജനപക്ഷ അജൻഡയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിക്കുക എന്നതാണ് കാലത്തിന്റെ ആവശ്യം. ഇത്തരമൊരു ഐക്യത്തിനുള്ള വഴി തുറക്കപ്പെടുകയാണെങ്കിൽ, ഞാനതിനെ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.
കഴിഞ്ഞ ഒരാഴ്ചയായി നിങ്ങൾ ഡൽഹിയിൽ നേതൃത്വം നൽകിയ പ്രതിഷേധങ്ങളുടെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കവേ, അങ്ങേയറ്റം പ്രയാസകരമായിരുന്നുവെന്നും എന്റെ ശരീരം മുഴുവൻ മുറിവുകളുണ്ടെന്നും അവർ വെളിപ്പെടുത്തി. ‘നേഹ സ്ഥലത്തില്ല, അതിനാൽ ഡൽഹി പൊലീസിന് വിശ്രമിക്കാം’ എന്ന് യോഗേന്ദ്ര യാദവ് പോലും പറയുകയുണ്ടായി.
ഞാൻ പങ്കുവച്ച ഒരു വിഡിയോയിൽ പുറത്തുകാണുന്ന മുറിവുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ പൊലീസിന്റെ ക്രൂരതയും അതിന്റെ ആഘാതങ്ങളും അതേപടി തുടരുകയാണ്.
എന്നാൽ സമരം തുടരുന്നതിൽ നിന്ന് ഞങ്ങളെ ഇത് പിന്തിരിപ്പിക്കില്ല. ഗ്യാനേഷ് കുമാറിന് ചുരുങ്ങിയ വാക്കുകളിൽ നൽകാനുള്ള സന്ദേശം എന്താണെന്ന ചോദ്യത്തിന്, “ഗ്യാനേഷ്, ഇറ്റ്സ് ഡൺ!
നിങ്ങളോ നിങ്ങളുടെ യജമാനന്മാരോ രക്ഷപ്പെടാൻ പോകുന്നില്ല. വോട്ടവകാശം നിഷേധിക്കപ്പെട്ട
വ്യക്തികൾ ഒന്നിച്ചുചേർന്ന് നിങ്ങളുടെ അഴിമതി ഭരണത്തിൽ നിന്ന് ഈ രാജ്യത്തെ തിരിച്ചുപിടിക്കുക തന്നെ ചെയ്യും.” എന്ന് അവർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

