ചങ്ങനാശേരി മെത്രാപ്പൊലീത്തൻ പള്ളിയിൽ അപൂർവ്വമായ സംഗമത്തിന് സാക്ഷ്യം വഹിച്ചു. ഇരട്ടകളായ വധൂവരന്മാരുടെ വിവാഹം വേറിട്ട
ഒരു അനുഭവമായി മാറി. അഖിൽ മാഗിയുടെയും നിഖിൽ മരിയയുടെയും വിവാഹച്ചടങ്ങുകളാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്.
ചടങ്ങുകൾക്ക് ഇരട്ട തിളക്കമേകാൻ ഇരട്ടകളായ വൈദികരും ഇരട്ട
അൾത്താര ബാലന്മാരും കൂടി എത്തിയതോടെ വിവാഹം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചങ്ങനാശേരി വെട്ടുപറമ്പിൽ കുഞ്ഞുമോൻ തോമസിന്റെയും ജോമോളിന്റെയും ഇരട്ട
ആൺമക്കളായ അഖിൽ കെ തോമസ്, നിഖിൽ കെ.തോമസ് എന്നിവരാണ് വധൂവരന്മാരായത്. പത്തനംതിട്ട
കുളത്തൂർ കുമ്പുളുവേലിൽ ടോമിച്ചന്റെയും മേരിക്കുട്ടിയുടെയും ഇരട്ട പെൺമക്കളായ മാഗി മേരി തോമസ്, മരിയ മേരി തോമസ് എന്നിവരെയാണ് ഇരുവരും ജീവിതസഖികളാക്കിയത്.
നവദമ്പതികൾക്ക് ആശംസകളുമായി എത്തിയത് കാഞ്ഞിരപ്പള്ളി രൂപതയിലെ ഇരട്ട സഹോദരങ്ങളായ വൈദികരാണ്.
ഫാ.ആന്റോ പേഴുംകാട്ടിലും ഫാ.അജോ പേഴുംകാട്ടിലും ചേർന്നാണ് വിവാഹ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചത്. മുൻപത്തെ ഇരട്ട
സംഗമങ്ങളിൽ പങ്കെടുത്തുള്ള പരിചയത്തിന്റെ പുറത്താണ് ഈ വൈദികർ വിവാഹത്തിന് എത്താൻ തയ്യാറായത്. ചടങ്ങുകളിൽ ശുശ്രൂഷകരായി പങ്കെടുത്ത അൾത്താര ബാലന്മാരായ ജെറോൺ ജയിംസും ജോഹോൻ ജയിംസും പാലാ സ്വദേശികളായ ഇരട്ട
സഹോദരങ്ങൾ തന്നെയാണ്. തൊഴിൽ രംഗത്തും ഇരട്ടകളായ ഈ നവദമ്പതികൾ ഒരുപോലെയാണ്.
അഖിലും നിഖിലും മർച്ചന്റ് നേവിയിലാണ് ജോലി ചെയ്യുന്നത്. മാഗിയും മരിയയാകട്ടെ ഐടി മേഖലയിലും തങ്ങളുടെ കരിയർ മുന്നോട്ട് കൊണ്ടുപോകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

