തിരുവനന്തപുരം നഗരസഭയിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾക്ക് കളമൊരുങ്ങുന്നു. കാപ്പ ചുമത്തപ്പെട്ട് ജയിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതൻ കൗൺസിൽ യോഗത്തിൽ തുടർച്ചയായി ഹാജരാകാത്തതുമായി ബന്ധപ്പെട്ട
അയോഗ്യതാ ഭീഷണി നിലനിൽക്കെ, കോർപ്പറേഷന്റെ സുപ്രധാന യോഗം ഇന്ന് ചേർന്നു. ഇന്നത്തെ യോഗത്തിലും ഹാജരാകാൻ സാധിച്ചില്ലെങ്കിൽ, സുഗതൻ പങ്കെടുക്കാത്ത തുടർച്ചയായ മൂന്നാമത്തെ കൗൺസിൽ യോഗമായി ഇത് മാറും.
ഈ സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെ അയോഗ്യതാ നടപടികൾക്ക് സാധ്യതയേറുന്നുണ്ട്. ഈ പ്രതിസന്ധി മറികടക്കുന്നതിനായി സുഗതന്റെ അവധി അപേക്ഷ കൗൺസിൽ പാസാക്കാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നത്.
എന്നാൽ, അവധി അപേക്ഷയെ ശക്തമായി എതിർക്കാനാണ് എൽഡിഎഫ്, യുഡിഎഫ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. അവധി അപേക്ഷ സമർപ്പിച്ചാൽ അത് നിയമപരമായി പരിഗണിക്കുമെന്നും യാതൊരുവിധ ഭീഷണികളും നിലവിലില്ലെന്നുമാണ് ബിജെപി നേതാവ് വി.വി.
രാജേഷ് വ്യക്തമാക്കിയത്. “എല്ലാം ഉച്ചക്ക് രണ്ടരക്ക് കാണാം” എന്ന് മേയറും പ്രതികരിച്ചു.
അതേസമയം, കാപ്പ കേസിൽ പ്രതിയായ ഒരാൾക്ക് എങ്ങനെയാണ് അവധിയിൽ ഇളവ് അനുവദിക്കുകയെന്ന് എൽഡിഎഫും യുഡിഎഫും ശക്തമായി ചോദ്യം ചെയ്യുന്നുണ്ട്. ഇന്നത്തെ കൗൺസിൽ യോഗ നടപടികൾക്ക് ശേഷം സുഗതനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകാനാണ് എതിർപക്ഷത്തിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

