കണ്ണൂരിൽ കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. എആർ ക്യാമ്പിലെ ഉദ്യോഗസ്ഥരായ രജീവൻ, ബിനു കൃഷ്ണൻ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ഉത്തരമേഖല ഡിഐജി യതീഷ് ചന്ദ്രയുടേതാണ് ഈ ഉത്തരവ്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റും മുൻ കൗൺസിലറുമായ രഞ്ചിത്ത് താളിക്കാവിനെ മർദിച്ചെന്നാരോപിച്ചാണ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി ഉണ്ടായിരിക്കുന്നത്.
ഇതിൽ രജീവൻ വരും ദിവസങ്ങളിൽ സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് അച്ചടക്ക നടപടി എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസമുണ്ടായ മർദന സംഭവവുമായി ബന്ധപ്പെട്ട് ഇവർക്കും ഒപ്പമുണ്ടായിരുന്ന തൻസീറിനുമെതിരെ കണ്ണൂർ ടൗൺ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

