കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ അതിക്രമത്തിന് ഇരയായ യുവതി വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാനൊരുങ്ങുന്നു. കേസിൽ സമഗ്രമായ പുനരന്വേഷണം വേണമെന്ന ആവശ്യവുമായാണ് അതിജീവിത നാളെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
2023 മാർച്ച് 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൈറോയ്ഡ് ശസ്ത്രക്രിയയെത്തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിലായിരുന്ന യുവതിയെ അറ്റൻഡർ എം.എം.ശശീന്ദ്രൻ പീഡിപ്പിച്ചുവെന്നാണ് പരാതി.
കേസിൽ പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും അതിജീവിത ആവശ്യപ്പെടുന്നു. നിലവിലെ സാഹചര്യത്തിൽ സർക്കാരിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അതിജീവിതയുള്ളത്.
കേസിൽ പ്രതിയെ നേരത്തെ ജോലിയിൽ നിന്ന് നീക്കം ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

