സർക്കാരിന്റെ ഔദ്യോഗിക നിർദ്ദേശങ്ങൾ അവഗണിച്ച് സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് അനുമതി നൽകിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടി. എറണാകുളം ഡെപ്യൂട്ടി കമ്മിഷണർ പി.കെ സതീഷ്, കോട്ടയത്തിന്റെ അധിക ചുമതല വഹിച്ചിരുന്ന പത്തനംതിട്ട
ഡെപ്യൂട്ടി കമ്മിഷണർ ഷിബു പി.എൽ എന്നിവരെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.
പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിലാണ് ഡെപ്യൂട്ടി കമ്മീഷണർമാരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായത്. നിലവിലുണ്ടായിരുന്ന ബിയർ ആൻഡ് വൈൻ പാർലറുകളുടെ ലൈസൻസുകൾ ബാറുകളായി തരംമാറ്റി നൽകിക്കൊണ്ടാണ് ഇവർ ചട്ടങ്ങൾ മറികടന്നത്.
എറണാകുളം ജില്ലയിൽ രണ്ടും കോട്ടയം ജില്ലയിൽ ഒന്നുമാണ് ഇത്തരത്തിൽ അനധികൃതമായി അനുമതി നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

