തിരുവനന്തപുരം: കോവളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പാ കേന്ദ്രത്തിൽ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടർ മായയെ സേവനത്തിൽ നിന്ന് പുറത്താക്കി നഗരൂർ ഗ്രാമപഞ്ചായത്ത്. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിനിയായ മായ, നഗരൂർ ഗ്രാമപഞ്ചായത്തിൽ താത്ക്കാലിക ജീവനക്കാരിയായി ജോലി ചെയ്തുവരികയായിരുന്നു.
ഈ സ്പാ കേന്ദ്രത്തിന്റെ നടത്തിപ്പിൽ മായയ്ക്ക് നേരിട്ട് പങ്കാളിത്തമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിലെ സാമ്പത്തിക ഇടപാടുകളിലും മായ പങ്കാളിയായിരുന്നു.
കൂടാതെ, പതിനാറുകാരിയായ പെൺകുട്ടിയെ സ്പാ കേന്ദ്രത്തിൽ എത്തിക്കുന്നതിൽ ഉൾപ്പെടെ പ്രതിക്ക് നിർണായക പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കേസിൽ മായ അറസ്റ്റിലായ വിവരം ഔദ്യോഗികമായി പോലീസ് അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു.
ഇന്ന് ചേർന്ന പഞ്ചായത്ത് യോഗമാണ് ഇവർക്കെതിരെ പിരിച്ചുവിടൽ നടപടി എടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

