മലപ്പുറം ജില്ലയിലെ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. യുഡിഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകരാണ് അറസ്റ്റിലായത്.
യുഡിഎസ്എഫ് പ്രവർത്തകരായ എടപ്പാൾ സ്വദേശി ഷറഫുദ്ദീൻ പി., മുഹമ്മദ് ഫുഹാദ് കെ. പി., എസ്എഫ്ഐ പ്രവർത്തകനായ പെരുവള്ളൂർ സ്വദേശി മുഹമ്മദ് മിദ്ലാജ് എന്നിവരാണ് പിടിയിലായത്.
അറസ്റ്റിലായ യുഡിഎസ്എഫ് പ്രവർത്തകർ ആശുപത്രിയിൽ അതിക്രമം നടത്തിയവരാണെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, എംഎസ്എഫ് പ്രവർത്തകരെ ക്യാമ്പസിൽ മർദ്ദിച്ച സംഭവത്തിലാണ് എസ്എഫ്ഐ പ്രവർത്തകനെ കസ്റ്റഡിയിലെടുത്തത്.
ഇതിനിടയിൽ, എംഎസ്എഫ് പ്രവർത്തകൻ സുഫിയാന്റെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായിട്ടുണ്ട്. വളാഞ്ചേരി മുക്കിലപീടിക സ്വദേശി ഹനീൻ, വളാഞ്ചേരി മേച്ചേരിപ്പറമ്പ് സ്വദേശി അഭിഷേക് എന്നിവരെയാണ് കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ക്യാമ്പസിലും പരിസരത്തും സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനായി പൊലീസ് അന്വേഷണവും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

