ശബരിമല നെയ്ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ജീവനക്കാരൻ അറസ്റ്റിലായി.
തിരുവനന്തപുരം സ്വദേശിയായ ജയലാൽ ആണ് വിജിലൻസിന്റെ പിടിയിലായത്. സംഭവസമയത്ത് ദേവസ്വം സ്റ്റോറിന്റെ ചുമതല Jeyalal-നായിരുന്നു.
അതിനിടെ, ശബരിമല മിൽമ നെയ് ക്രമക്കേടുമായി ബന്ധപ്പെട്ട് നേരത്തെ റിമാൻഡിലായ കരാറുകാരൻ എസ് എസ് ബിനുവിനെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലൻസ് കോടതി മൂന്ന് ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ അനുവദിച്ചത്.
പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനോടൊപ്പം, തമിഴ്നാട് ഉൾപ്പെടെയുള്ള വിവിധയിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഈ ക്രമക്കേടിൽ കൂടുതൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന ശക്തമായ നിഗമനത്തിലാണ് വിജിലൻസ് സംഘം അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

