ഇടുക്കി ജില്ലയിലെ കുഴിത്തൊഴു പ്രദേശത്ത് ഞെട്ടിപ്പിക്കുന്ന അക്രമം. പോസ്റ്റ് ഓഫിസിനുള്ളിൽ വെച്ച് ഭാര്യയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർത്ത് ജീവനൊടുക്കി.
ഇടുക്കി സ്വദേശിയായ സന്തോഷ് (42) ആണ് സംഭവസ്ഥലത്ത് വെച്ച് മരണമടഞ്ഞത്. പോസ്റ്റ് ഓഫിസ് ജീവനക്കാരിയായ ഭാര്യ ശ്രീജയ്ക്ക് (35) ആണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.
ഓഫീസിലെത്തിയായിരുന്നു ഇയാൾ ക്രൂരകൃത്യം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ശ്രീജ നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണത്തിലും ചികിത്സയിലുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

