പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ മേജർ ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പിങ് ജലം വാൽവിലൂടെ വീണ്ടും പമ്പാനദിയിലേക്കുതന്നെ തുറന്നുവിടുന്നതായി പരാതി.
റാന്നി വലിയപാലത്തിലാണ് ഗുരുതരമായ ഈ ജലനഷ്ടം സംഭവിക്കുന്നത്. മേജർ ജല വിതരണ പദ്ധതിയുടെ പ്രധാന വാൽവ് പാലത്തിന്റെ മധ്യഭാഗത്തായാണ് സ്ഥാപിച്ചിട്ടുള്ളത്.
ഇതിലൂടെ ശുദ്ധജലം വൻതോതിൽ ആറ്റിലേക്കുതന്നെ തിരികെ ഒഴുകിക്കൊണ്ടിരിക്കുകയാണ്. വെള്ളം ജലധാര പോലെ റോഡിലേക്കും മറ്റും തെറിച്ചുപോകാതിരിക്കാൻ വാൽവിന്റെ ഭാഗത്ത് പ്ലാസ്റ്റിക് ചാക്ക് കെട്ടി സംരക്ഷിച്ചിരിക്കുകയാണ്.
പഴവങ്ങാടി പഞ്ചായത്ത് പ്രദേശത്തേക്ക് കുടിവെള്ളം പമ്പ് ചെയ്ത് തുറന്നുവിടുന്ന വേളകളിലെല്ലാം ഇത്തരത്തിൽ ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ആറ്റിലേക്ക് പാഴായിപ്പോകുന്നത് പതിവാണ്. ഇതിന് തൊട്ടടുത്തായി പാലത്തിന്റെ വശങ്ങളിലെ ഗർഡറിന്റെ വിടവുകളിൽ ആൽമരങ്ങൾ വളരുന്നുണ്ട്.
വേനൽക്കാലത്ത് ഈ ആൽമരങ്ങൾക്ക് ആവശ്യമായ തണലും ഈപ്പവും നൽകുന്നത് വാൽവിൽ നിന്നും ചോർന്നുപോകുന്ന ഈ ശുദ്ധജലമാണ്. എന്നാൽ, വർഷങ്ങളായി തുടരുന്ന ഈ ഗുരുതരമായ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാൻ കെഎസ്ടിപിയും ജല അതോറിറ്റിയും ഇതുവരെയും തയാറായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

