കോട്ടയം ജില്ലയിലെ മോനിപ്പള്ളി ടൗണിൽ ഒരേ ദിവസത്തെ വ്യപാക മോഷണം വ്യാപാരികളെ ആശങ്കയിലാഴ്ത്തി. ടൗണിൽ അടുത്തടുത്തായി പ്രവർത്തിക്കുന്ന നാല് വ്യാപാര സ്ഥാപനങ്ങളിലാണ് ഒരേ ദിവസം കവർച്ച നടന്നത്.
സംഭവത്തിൽ പണവും വിവിധ സാധന സാമഗ്രികളും നഷ്ടപ്പെട്ടിട്ടുണ്ട്. പാറൂസ് സ്റ്റോഴ്സ്, മേരിമാതാ മത്സ്യ വിൽപന കേന്ദ്രം, അഞ്ഞൂറാൻസ് തട്ടുകട, ‘പാപ്പമ്മയുടെ വീട്ടിൽ ഊണ്’ എന്നീ സ്ഥാപനങ്ങളിലാണ് കവർച്ച നടന്നത്.
സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ കടകളെല്ലാം ഒരേ വ്യക്തിയാണ് ലക്ഷ്യമിട്ടതെന്നാണ് പൊലീസിന്റെയും നാട്ടുകാരുടെയും പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവികളിൽ മോഷ്ടാവാDണെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
മോഷണവിവരങ്ങളെക്കുറിച്ച് അധികൃതർ നൽകുന്ന കണക്കുകൾ ഇങ്ങനെ:
* പാറൂസ് സ്റ്റോഴ്സ്: 4000 രൂപയുടെ സാധന സാമഗ്രികളും 3500 രൂപയും നഷ്ടപ്പെട്ടു.
* മേരിമാതാ മത്സ്യ വിൽപന കേന്ദ്രം: 1000 രൂപയാണ് ഇവിടെ നിന്നും അപഹരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മോനിപ്പള്ളി ടൗണിൽ മോഷണ പരമ്പര പതിവാണെന്ന് പ്രദേശത്തെ വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു.
സംഭവത്തിൽ കുറവിലങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

