കഠ്മണ്ഡുവിൽ പിടിച്ചുലച്ച മിന്നൽ പ്രളയത്തിൽ മരണത്തിന്റെ വക്കിൽനിന്നും പടികൾ ഓടിക്കയറി ജീവൻ രക്ഷിച്ച് യുവതി. ഇന്ത്യൻ വംശജരായ ദമ്പതികൾ നേപ്പാളിലെ റസുവ ജില്ലയിലൂടെ ബസിൽ യാത്ര ചെയ്യുമ്പോഴാണ് ഈ അപകടം നേരിൽ കണ്ടത്.
നേപ്പാളി ഗ്രാമമായ തിമുറയിലൂടെ ബസിൽ യാത്ര ചെയ്യുമ്പോൾ തൊട്ടുമുന്നിൽ വൻമതിൽ പോലെ വെള്ളം പാഞ്ഞുകയറുന്നത് ദമ്പതികൾ കാണുകയായിരുന്നു. മരണം മുന്നിൽ കണ്ട
നിമിഷം തന്നെ ബസിൽനിന്നും ഇറങ്ങി തൊട്ടടുത്തുള്ള 500 പടികൾ ഓടിക്കയറിയാണ് അഞ്ജനയും ഭർത്താവ് പട്ടാഭിരാമൻ വെങ്കിടേഷും ജീവൻ രക്ഷിച്ചത്. “ഞാൻ മരിക്കുമെന്ന് എനിക്കറിയാമായിരുന്നു” എന്നാണ് നേരിൽ കണ്ട
ദുരന്ത നിമിഷത്തെ കുറിച്ച് സിബിഎസിനു നൽകിയ അഭിമുഖത്തിൽ അഞ്ജന വ്യക്തമാക്കുന്നത്. എന്നാൽ തൊട്ടടുത്തു കണ്ട
പടികൾ ഓടിക്കയറി മരണത്തിൽ നിന്നും രക്ഷപ്പെടാൻ അവർക്ക് സാധിച്ചു. ഓടുമ്പോൾ ഭർത്താവ് പട്ടാഭിരാമനും ഒപ്പമുണ്ടെന്ന് ഇവർ ഉറപ്പാക്കിയിരുന്നു.
യുഎസിലെ സാൻ ഫ്രാൻസിസ്കോയിൽ താമസിക്കുന്ന ഇന്ത്യൻ വംശജരായ ദമ്പതികൾ ആദ്യമായിട്ടാണ് നേപ്പാളിലേക്ക് യാത്ര ചെയ്തത്. ടിബറ്റ് സന്ദർശനമായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം.
“I knew I was going to die.” Anjana Raja and Pattabiraman Venkatesan, a couple from the San Francisco Bay Area who were on a pilgrimage to Tibet, told CBS News that they had just passed Timure headed to the Nepal-China border when what looked like a tsunami… — CBS News (@CBSNews) 60 മുതൽ 70 അടി വരെ ഉയരത്തിലാണ് വെള്ളം ബസിനു നേർക്കു വന്നത്. ആദ്യം എന്താണ് മുന്നിൽ കാണുന്നതെന്ന് മനസ്സിലായില്ലെന്നും യുവതി പറഞ്ഞു.
പടികൾ കയറി ഓടുമ്പോഴും തൊട്ടടുത്തുള്ള കെട്ടിടങ്ങളും വീടുകളും തകർന്നുവീഴുന്നതും ആളുകൾ നിലവിളിക്കുന്നതും കരയുന്നതും കണ്ടെന്നും അഞ്ജന കൂട്ടിച്ചേർത്തു. പടികൾ കയറി ചെന്നത് മലയുടെ മുകളിലേക്കാണ്.
ഇത്രയും ഉയരത്തിൽ, തങ്ങൾ എങ്ങനെ കയറിയെന്ന് അറിയില്ലെന്നും അഭിമുഖത്തിൽ അഞ്ജന രാജ വ്യക്തമാക്കി. അപകടദിവസം രാത്രി പ്രദേശത്തുള്ള ഒരു തൊഴുത്തിലാണ് ദമ്പതികൾ കഴിഞ്ഞത്.
അടുത്തദിവസമാണ് രക്ഷാസംഘമെത്തി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

