‘സൂറു മൈ മിനി ബേബി മോം ആൻഡ് ബേബി സർപ്രൈസ്’ (Zuru My Mini Baby Mom and Baby Surprise) എന്ന കളിപ്പാട്ടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. അമ്മപ്പാവയുടെ വയറ്റിൽ നിന്ന് കുഞ്ഞിനെ പുറത്തെടുക്കാവുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ കളിപ്പാട്ടത്തിന്റെ അൺബോക്സിങ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് വ്യാപകമായ പ്രതികരണങ്ങൾ ഉയർന്നത്.
പാവയുടെ വയറ്റിനുള്ളിലെ പ്രത്യേക അറയിൽ ഒരു അമ്നിയോട്ടിക് ബാഗിനുള്ളിലാണ് കുഞ്ഞിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ അറ തുറന്ന് കുഞ്ഞിനെ പുറത്തെടുത്ത ശേഷം പാവയുടെ വയർ പൂർവ്വസ്ഥിതിയിലാക്കാൻ സാധിക്കും.
തുടർന്ന് കുഞ്ഞിനെ വസ്ത്രം ധരിപ്പിച്ച് മാതൃപാവയുടെ കൈകളിൽ കിടത്തുന്നതാണ് വീഡിയോയിലുള്ളത്. ഈ ദൃശ്യങ്ങൾ വൈറലായതോടെ നെറ്റിസൺസിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
കുട്ടികൾക്കായി ഇത്തരം കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നത് അനുയോജ്യമല്ലെന്നും, അത് അവരുടെ മാനസിക വളർച്ചയെയും ചിന്താഗതിയെയും പ്രതികൂലമായി ബാധിക്കുമെന്നുമാണ് ഒരു വിഭാഗത്തിന്റെ വിമർശനം. “ഇത് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വിചിത്രവും ആവശ്യമില്ലാത്തതുമായ കളിപ്പാട്ടമാണ്” എന്നായിരുന്നു ഒരാളുടെ പ്രതികരണം.
“ഒരു പുരുഷന്റെ തലയിൽ ഉദിച്ച പ്രസവാശയം പോലെ തോന്നുന്നു” എന്നും മറ്റൊരാൾ വിമർശിച്ചു. അതേസമയം, കളിപ്പാട്ടത്തിന്റെ പ്രത്യേകത കണ്ട് തമാശ രൂപേണ പ്രതികരിച്ചവരും ഏറെയാണ്.
“ശരിക്കുമുള്ള പ്രസവവും ഇത്രയും എളുപ്പമായിരുന്നെങ്കിൽ എത്ര നന്നായിരുന്നു” എന്ന് ഒരു സ്ത്രീ കമന്റ് ചെയ്തു. “അച്ഛൻ പാവയെ വേറെ വാങ്ങേണ്ടി വരുമോ” എന്നും ചിലർ തമാശയായി ചോദിക്കുന്നുണ്ട്.
കുട്ടികൾക്കായി ഇത്തരം ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

