തെരുവുനായ ആക്രമണത്തിൽ പരുക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. മുൻകൂട്ടി പരാതി ലഭിച്ചില്ലെന്ന ഒറ്റക്കാരണത്താൽ മാത്രം ഗ്രാമപഞ്ചായത്തുകൾക്കോ മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്കോ തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായി നിയമപരമായി ചെയ്യേണ്ട നിർബന്ധിത നടപടികൾ സ്വീകരിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.
ഫണ്ടില്ലായ്മയോ ധനക്കുറവോ ചൂണ്ടിക്കാണിച്ചുകൊണ്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് ഇത്തരം നിയമപരമായ ബാധ്യതകളിൽ നിന്ന് ഒഴിയാനാകില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തങ്ങളുടെ നിയമപരമായ കടമ നിർവഹിക്കാൻ പരാജയപ്പെട്ടാൽ, ടോർട്ട് നിയമപ്രകാരം (Law of Torts) ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്ന് കോടതി വ്യക്തമാക്കി.
പൊതുനിരത്തുകൾ യാതൊരു ഭയവുമകൂടാതെ സുരക്ഷിതമായി ഉപയോഗിക്കാനുള്ള മൗലികാവകാശം ഓരോ പൗരനുമുണ്ടെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു. തെരുവുനായ്ക്കളുടെ ആക്രമണങ്ങൾ തടയുന്നതിനുള്ള പൂർണ്ണമായ നിയമപരമായ ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങൾക്കാണെന്നും കോടതി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

