പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സർക്കാർ ഒപ്പുവെച്ചതുകൊണ്ട് മുന്നോട്ടുപോകേണ്ടിവരുമെന്ന യുഡിഎഫിന്റെ വാദത്തിന് മറുപടിയുമായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് രംഗത്ത്.
“അങ്ങനെയാണെങ്കിൽ രാജിവെച്ച് എൽഡിഎഫ് ഭരിക്കട്ടെ എന്ന് പറഞ്ഞാൽ മതിയല്ലോ” എന്ന് അദ്ദേഹം ചോദിച്ചു. വേണ്ടെന്ന് തീരുമാനിച്ചശേഷം കടുകുമണി പോലും സർക്കാർ മുന്നോട്ടുപോയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രത്തിന്റെ കാലുനക്കുന്ന അവസ്ഥയിലേക്ക് ഈ സർക്കാരും മുഖ്യമന്ത്രിയും മാറി എന്ന ആരോപണത്തെയും അദ്ദേഹം തള്ളിക്ക കളഞ്ഞു. പ്രതിപക്ഷത്തിരിക്കുമ്പോൾ വെല്ലുവിളിച്ചാൽ മാത്രം പോരെന്നും ഭരിക്കാൻ നട്ടെല്ല് വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ഇപ്പോൾ ഭരണം നടത്തുന്നത് ബിജെപിക്ക് വേണ്ടിയുള്ള സർക്കാരാണെന്ന വിമർശനങ്ങളും അദ്ദേഹം ഉന്നയിച്ചു. വഖഫ് വിഷയത്തിലും സർക്കാരിന്റെ നിലപാടുകൾ അദ്ദേഹം വിശദീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

