ബെംഗളൂരുവിൽ സ്വകാര്യ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ലക്ഷ്മി ദുർഗയെ പിതാവ് നാഗേന്ദ്ര ഓഫീസിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പ്രതിയായ നാഗേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 25-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവദിവസം വൈകിട്ട് മൂന്നുമണിയോടെയാണ് ടാക്സി ഡ്രൈവറായ നാഗേന്ദ്ര മകളെ കാണാൻ കോളേജിലെത്തിയത്. തുടർന്ന് വകുപ്പ് മേധാവിയുടെ മുറിയിൽവെച്ച് മകളെ കണ്ട
ഇയാൾ, വാക്കുതർക്കത്തിനിടയിൽ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ലക്ഷ്മി ദുർഗയെ ആക്രമിക്കുകയായിരുന്നു. നെഞ്ചിലും കഴുത്തിലും വയറ്റിലും കുത്തേറ്റ ലക്ഷ്മി ദുർഗയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച നാഗേന്ദ്രയെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു. കുടുംബത്തിലെ വിവാഹാലോചനയുമായി ബന്ധപ്പെട്ട
തർക്കങ്ങളാണ് ഈ ക്രൂരകൃത്യത്തിന് കാരണമെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ടാക്സി ഡ്രൈവറായ നാഗേന്ദ്ര മകൾക്കായി ഒരു വിവാഹാലോചന കൊണ്ടുവന്നിരുന്നു.
എന്നാൽ, മകളുടെ പ്രതിശ്രുത വരനിൽനിന്ന് ഇയാൾ 40 ലക്ഷം രൂപ ആവശ്യപ്പെട്ടു. മകളുടെ വിദ്യാഭ്യാസത്തിനായി താൻ വലിയ തുക ചെലവഴിച്ചിട്ടുണ്ടെന്നും, അതിനാൽ 40 ലക്ഷം രൂപ നൽകണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം.
പകരം വിവാഹശേഷം മകളുടെ മുഴുവൻ ശമ്പളവും ഭർത്താവിന് നൽകുമെന്നും ഇയാൾ വാഗ്ദാനം ചെയ്തു. എന്നാൽ, ലക്ഷ്മി ദുർഗയും അമ്മയും നാഗേന്ദ്രയുടെ ഈ ആവശ്യത്തെ ശക്തമായി എതിർത്തു.
ഇതേത്തുടർന്ന് കുടുംബത്തിൽ നിരന്തരം പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് നാഗേന്ദ്ര കോളേജിലെത്തി മകളെ ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

