വളർത്തുനായ്ക്കളുടെ പരിപാലനവുമായി ബന്ധപ്പെട്ട് കർശനമായ പുതിയ നിയമഭേദഗതികൾ വരുന്നു. പെറ്റ് ഷോപ്പുകൾ വഴി വിൽപന നടത്തുന്ന നായ്ക്കുഞ്ഞുങ്ങളിലും വീടുകളിൽ ഓമനിച്ചു വളർത്തുന്ന നായ്ക്കളിലും ആർഎഫ്ഐഡി (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) ചിപ് ഘടിപ്പിക്കുന്ന പദ്ധതിയാണ് സർക്കാരിന്റെ സജീവ പരിഗണനയിലുള്ളത്.
വളർത്തു മൃഗങ്ങളെ തെരുവിൽ ഉപേക്ഷിക്കുന്ന പ്രവണത വ്യാപകമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. നായ്ക്കളെ ആരെങ്കിലും ഉപേക്ഷിച്ചാൽ അവരെ കണ്ടെത്താനും, നഷ്ടപ്പെടുന്ന മൃഗങ്ങളെ എളുപ്പത്തിൽ തിരികെ ലഭിക്കാനും ഈ സാങ്കേതികവിദ്യ വലിയതോതിൽ സഹായകരമാകും എന്ന് അധികൃതർ വ്യക്തമാക്കുന്നു.
ഇതിന്റെ ഭാഗമായി, നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന മൃഗങ്ങളുടെ ഉടമകൾക്ക് 10,000 രൂപ വരെ പിഴ ഈടാക്കുന്ന രീതിയിൽ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ലൈസൻസിങ് ചട്ടങ്ങളിൽ ഭേദഗതി വരുത്തും. അരിമണിയുടെ അത്രമാത്രം വലുപ്പമുള്ള ഈ പ്രത്യേക ചിപ് നായ്ക്കളുടെ ചർമത്തിനടിയിലാണു സ്ഥാപിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

