അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ കൊടുംകുറ്റവാളി പട്ടികയിൽ ഇന്ത്യൻ പൗരനും. പഞ്ചാബ് സ്വദേശിയായ അമൃത്പാൽ സിംഗിനെയാണ് എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിൽ ഇയാൾക്ക് നിർണായക പങ്കുണ്ടെന്നാണ് എഫ്ബിഐയുടെ ഔദ്യോഗിക വിശദീകരണം. വടക്കേ അമേരിക്കൻ മേഖലകളിൽ ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നതിൽ അമൃത്പാൽ സിംഗിന് വലിയ പങ്കാളിത്തമുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കൊക്കെയ്ൻ, മെത്താഫെറ്റാമിൻ എന്നിവ വടക്കേ അമേരിക്കയിൽ വിതരണം ചെയ്യുന്ന ലഹരിക്കാർട്ടലുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന നോട്ടീസിനൊപ്പം 2024ലെ ചിത്രവും എഫ്ബിഐ പുറത്തുവിട്ടിട്ടുണ്ട്. 5 അടി 9 ഇഞ്ച് ഉയരമാണ് ഇയാൾക്കുള്ളത്.
കാനഡയിലെ വാൻകൂവർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രവീന്ദർ ദന്ത എന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയാണ് അമൃത്പാൽ സിംഗ് എന്നാണ് എഫ്ബിഐയുടെ ആരോപണം. എന്നാൽ, 2025 ഫെബ്രുവരിയിൽ ജലന്ധറിൽ വെച്ചുണ്ടായ റോഡ് അപകടത്തിൽ അമൃത്പാൽ സിംഗ് മരിച്ചതായാണ് ബന്ധുക്കൾ പ്രതികരിച്ചിട്ടുള്ളത്.
അമേരിക്കയിൽ നിന്ന് കുടുംബത്തോടൊപ്പ സമയം ചെലവഴിക്കാൻ എത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ വിശദീകരണം. ഇയാൾക്കെതിരെ ജൂൺ 23നാണ് എഫ്ബിഐ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
ലോസാഞ്ചലസിലെ ഒരു കോടതിയാണ് അമൃത്പാലിനെതിരെ അറസ്റ്റ് വാറന്റ് പുറത്തിറക്കിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

