ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തിത്വവും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത് പുതിയ സംരംഭത്തിന്റെ സന്തോഷം പങ്കുവെച്ചു. ഇക്കഴിഞ്ഞ ജൂണിലാണ് സീമയും നിശാന്ത് എന്ന വരനും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.
ജീവിതത്തിലെ പുതിയൊരു തുടക്കത്തെക്കുറിച്ച് അടുത്തിടെ ചില സൂചനകൾ നൽകിയിരുന്ന താരം, ഇപ്പോൾ തന്റെ പുതിയ ചുവടുവെപ്പ് എന്താണെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ്. ഭർത്താവ് നിശാന്ത് ഒന്നിച്ച് ‘സീമാതീതം‘ എന്ന പേരിൽ ഒരു ഓൺലൈൻ സാരി സ്റ്റോർ ആണ് ഇരുവരും ചേർന്ന് ആരംഭിച്ചിരിക്കുന്നത്.
സ്റ്റോറിന്റെ ഉദ്ഘാടന വേളയിലെ സന്തോഷ നിമിഷങ്ങൾ കോർത്തിണക്കിയാണ് താരം സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ” എന്റെ കൈപിടിക്കാന്‍ ആരുമില്ലാതിരുന്നപ്പോഴും എന്റെ സ്വപ്നങ്ങളെ ഞാന്‍ കൈവിട്ടില്ല.
ഇന്ന് ആ സ്വപ്നത്തിലേക്ക് ഞാനും കണ്ണനും ചേര്‍ന്ന് ആദ്യത്തെ വിളക്ക് തെളിയിക്കുമ്പോള്‍, അത് ഒരു സംരഭത്തിന്റെ തുടക്കം മാത്രമല്ല… ഞങ്ങളുടെ അതിജീവനത്തിന്റെ, ആത്മവിശ്വാസത്തിന്റെ, പുതിയൊരു ജീവിതത്തിന്റെ തുടക്കം കൂടിയാണ്… SEEMATHEETHAM BY SEEMA SEEMATHEETHAM_BY_SEEMA എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും പിന്തുണയും എന്നും ഞങ്ങളുടെ കൂടെയുണ്ടാകണം” എന്ന് സീമ വിനീത് കുറിച്ചു. നിരവധി പേരാണ് പുതിയ സംരംഭത്തിന് ആശംസകളുമായി രംഗത്തെത്തിയത്.
തുടർന്ന് തന്റെ സന്തോഷവും അതിജീവനത്തിന്റെ വഴികളും വ്യക്തമാക്കിക്കൊണ്ട് താരം മറ്റൊരു കുറിപ്പും കൂടി പങ്കുവെച്ചു. ”തളർന്നിട്ടുണ്ട്… കരഞ്ഞിട്ടുണ്ട്… പക്ഷേ തോറ്റുകൊടുക്കാൻ ഞാൻ തയ്യാറായിട്ടില്ല.
കാരണം, എന്റെ ജീവിതം ഇനി മറ്റാരുടെയും തീരുമാനങ്ങളല്ല. എന്റെ സ്വപ്നങ്ങളാണ് നയിക്കേണ്ടത്.
ഞങ്ങളുടെ സ്വപ്നങ്ങളാണ് നയിക്കേണ്ടത്. ഇത് ഞങ്ങളുടെ തുടക്കമാണ്… ഞങ്ങളുടെ അധ്വാനത്തിലൂടെ, ഞങ്ങളുടെ സ്വപ്നങ്ങളിലൂടെ, ഞങ്ങൾ ഞങ്ങൾക്കായി എഴുതിത്തുടങ്ങുന്ന പുതിയൊരു ജീവിതത്തിന്റെ തുടക്കം ഞങ്ങളെ ചേർത്തു പിടിച്ചവർക്കും, ഞങ്ങളുടെ സന്തോഷത്തിൽ പങ്കുചേർന്നവർക്കും, പ്രാർത്ഥനയും അനുഗ്രഹവും നൽകിയ ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി.
നിങ്ങളുടെ സ്നേഹവും പിന്തുണയും ഇനിയും ഞങ്ങളോടൊപ്പം എന്നുമുണ്ടാവണം.. നന്ദി..
ഒരായിരം നന്ദി സ്നേഹം”.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

