തിരുവനന്തപുരം കോവളത്ത് സ്ഥിതി ചെയ്യുന്ന കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റിൽ, 2026 – 27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബിരുദ കോഴ്സിലെ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പ്രത്യേകിച്ച്, എസ്സി/എസ്ടി വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കായി കൂടുതൽ സീറ്റുകൾ ലഭ്യമാണ്. ഈ വിഭാഗത്തിൽപ്പെട്ട
വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന സ്കോളർഷിപ്പ് അഥവാ ഇഗ്രാന്റ്സ് ആനുകൂല്യം ലഭിക്കുന്നതാണ്. ബിരുദ പ്രോഗ്രാമിന് പുറമേ, ഫുഡ് പ്രൊഡക്ഷൻ അഥവാ ഭക്ഷ്യ ഉൽപാദനത്തിൽ ഒന്നര വർഷത്തെ ഡിപ്ലോമ കോഴ്സും ഇൻസ്റ്റിറ്റ്യൂട്ട് ലഭ്യമാക്കുന്നുണ്ട്.
ഏത് സ്ട്രീമിലും പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്ക് ഈ കോഴ്സുകൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. പൂർണ്ണമായ വിവരങ്ങൾക്കും പ്രവേശന നടപടികൾക്കും നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://nchmct.in സന്ദർശിക്കാവുന്നതാണ്.
കൂടാതെ, സംശയങ്ങൾക്കും വിവരങ്ങൾക്കും 9495821083, 0471-2480774 എന്നീ ഫോൺ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

