മൂന്നാറിൽ നിർമാണം പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും ഔദ്യോഗികമായി തുറന്നുകൊടുക്കാത്ത പോതമേട് പാലം, ഓട്ടോ-ടാക്സി ഡ്രൈവർമാർ ചേർന്ന് ഗതാഗതത്തിനായി തുറന്നു നൽകി. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ പഴയ മൂന്നാർ ഹെഡ് വർക്സ് ഡാമിന് സമീപം മുതിരപുഴയാറിന് കുറുകെയയാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.
6.80 കോടി രൂപ ചെലവിലാണ് ഈ പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. മുൻ എംഎൽഎ എ.രാജയുടെ ഇടപെടലിനെത്തുടർന്ന് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് പോതമേട് നിവാസികൾക്കായി പദ്ധതി നടപ്പിലാക്കിയത്.
മേയ് ആദ്യവാരത്തോടെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായിരുന്നുവെങ്കിലും, ഭരണമാറ്റത്തിന് പിന്നാലെ ഉദ്ഘാടനം അനിശ്ചിതമായി നീളുകയായിരുന്നു. പാലത്തിന്റെ ഇരുവശങ്ങളിലും വാഹനഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുകയായിരുന്നു.
രണ്ടു മാസമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാരും ഡ്രൈവർമാരും നേരിട്ടിറങ്ങി തടസ്സങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. നിർമാണം പൂർത്തിയായിട്ടും ഉദ്ഘാടനം വൈകുന്നതിനെതിരെ പ്രദേശവാസികൾക്കിടയിൽ കടുത്ത അതൃപ്തി നിലനിന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

