തിരുവനന്തപുരം: ദ്വാരപാലകശിൽപ്പത്തിന് കേടുപാടുകൾ സംഭവിച്ച സംഭവത്തിൽ പോറ്റിയുടെ നേരിട്ടുള്ള ഇടപെടൽ നടന്നതായി സൂചന. ശിൽപ്പം സ്ഥാപിച്ചിരുന്ന പീഠം പോറ്റി നിർമ്മിച്ചതാണെന്നും, അത് സ്ഥാപിക്കുന്നതിനിടെയാണ് ശിൽപ്പത്തിന് കേടുപാടുകൾ സംഭവിച്ചതെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
നിർമ്മിച്ച പീഠത്തിന്റെ അളവിൽ പിശക് സംഭവിച്ചതിനെ തുടർന്ന് പോറ്റി ഇത് തിരികെ കൊണ്ടുപോയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ, ഈ പീഠം പോറ്റിയുടെ ബന്ധുവിന്റെ വീട്ടിൽ നിന്നും അന്വേഷണസംഘം കണ്ടെടുത്തു.
ശിൽപ്പത്തിന്റെ കാൽഭാഗം തകർന്ന സാഹചര്യത്തിൽ 2021 മുതൽ പുതിയ പാളി (ശില) കടത്താൻ ശ്രമം നടന്നിരുന്നതായി പ്രത്യേക അന്വേഷണ സംഘം വിലയിരുത്തുന്നു. ഇതുമായി ബന്ധപ്പെട്ട
ഫയലുകൾ വർഷങ്ങളോളം മരവിച്ചു കിടക്കുകയായിരുന്നു. എന്നാൽ, 2024-ൽ ഈ കേസ് വീണ്ടും സജീവമായി.
2024-ൽ മുരാരിബാബു എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ് കേസ് ഫയലുകളിൽ നടപടികൾ പുനരാരംഭിച്ചത്. ശിൽപ്പം കേടുവരുത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനുള്ള ശ്രമത്തിലാണ് നിലവിൽ അന്വേഷണസംഘം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

