ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ കഴിഞ്ഞ 10 ദിവസങ്ങളായി നടന്നുവരുന്ന പ്രക്ഷോഭത്തിലേക്ക് കൂടുതൽ രാഷ്ട്രീയ കക്ഷികളെ ക്ഷണിച്ചുകൊണ്ട് കോക്രോച്ച് ജനത പാർട്ടി (സിജെപി) രംഗത്ത്. നിലവിൽ നടക്കുന്ന സമരത്തിൽ പങ്കുചേരാൻ എല്ലാ രാഷ്ട്രീയ പാർട്ടികളോടും നേതൃത്വം ആവശ്യപ്പെട്ടു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധിക്കുന്ന ബിജെപി അംഗങ്ങളെയും സമരത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സിജെപി നേതാക്കൾ വ്യക്തമാക്കി. വിദ്യാഭ്യാസ പരിഷ്കർത്താവും ആക്ടിവിസ്റ്റുമായ സോനം വാങ്ചുക് സിജെപി വേദയിൽ ആരംഭിച്ച നിരാഹാര സമരം രണ്ട് ദിവസം പിന്നിട്ടിരിക്കുകയാണ്.
ഇദ്ദേഹത്തോടൊപ്പം സിപിഐ (എംഎൽ) വിദ്യാർഥി സംഘടനയായ ഐസയിലെ ആറ് നേതാക്കളും നിരാഹാര സമരത്തിൽ പങ്കാളികളായിട്ടുണ്ട്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പ്രമുഖ നേതാക്കൾ ഇതിനകം സമരപ്പന്തലിൽ എത്തിച്ചേർന്നിട്ടുണ്ട്.
സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, മുതിർന്ന നേതാവ് വൃന്ദ കാരാട്ട്, സിപിഐ ജനറൽ സെക്രട്ടറി ഡി.
രാജ തുടങ്ങിയവർ ഇന്നലെ സമരസ്ഥലത്തെത്തി പിന്തുണ അറിയിച്ചു. കൂടാതെ, സമരത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ സിപിഐ (എംഎൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, സിപിഐ നേതാവ് ആനി രാജ തുടങ്ങിയവരും പിന്തുണയുമായി ജന്തർ മന്തറിലെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

