കോഴിക്കോട് ജില്ലയിലെ മുക്കം മാർക്കറ്റിൽ പ്രവർത്തിക്കുന്ന ‘ഫെയ്മസ്’ ചിക്കൻ സ്റ്റാളിൽ മോഷണം. കടയിലെ ജീവനക്കാരൻ തന്നെയായ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ഗിരീഷ് പണവും മൊബൈൽ ഫോണുമായി കടന്നുകളഞ്ഞതായാണ് പരാതി.
തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. കടയിൽ സൂക്ഷിച്ചിരുന്ന 32,000 രൂപ ഇയാൾ കവർന്നു.
ഇതിനുപുറമെ, ജീവനക്കാരുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി പശ്ചിമ ബംഗാൾ സ്വദേശിയായ യാമിൻ എന്ന ജീവനക്കാരന്റെ മൊബൈൽ ഫോണും പ്രധാന രേഖകൾ അടങ്ങിയ പഴ്സും ഇയാൾ മോഷ്ടിച്ചതായി ഉടമ ആബിദ് അറിയിച്ചു. മോഷണത്തിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
പ്രതിയെ പിടികൂടുന്നതിനായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

