മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് നൽകി വരുന്ന ഉപജീവന ബത്ത മൂന്ന് മാസത്തേക്ക് കൂടി തുടരുമെന്ന് ഔദ്യോഗിക തീരുമാനം. പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണ്ണായക തീരുമാനം കൈക്കൊണ്ടത്.
പ്രദേശത്ത് നിർമ്മാണം പുരോഗമിക്കുന്ന ടൗൺഷിപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തിൽ തീരുമാനമായി. ദുരന്തബാധിതരായ ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്കായി ടൗൺഷിപ്പ് മാതൃകയിലല്ല, മറിച്ച് അവരുടെ ജീവിതശൈലിക്ക് അനുയോജ്യമായ രീതിയിൽ വീടുകൾ നിർമ്മിച്ചു നൽകുമെന്ന് മന്ത്രി ടി സിദ്ദിഖ് വ്യക്തമാക്കി.
അതേസമയം, ടൗൺഷിപ്പ് നിർമ്മാണം ഒക്ടോബറിൽ തന്നെ പൂർത്തിയാക്കാൻ സാധിക്കുമെന്ന നിലപാടിലാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി. മുൻപ് നൽകിയ വാഗ്ദാനങ്ങൾക്കനുസൃതമായി പുനരധിവാസ നടപടികൾ മുന്നോട്ട് കൊണ്ടുപോകാനാണ് അധികൃതരുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

