തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. വിപണിയിൽ ഇന്ന് 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 65 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
ഇതേത്തുടർന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 14,015 രൂപയിലും ഒരു പവൻ സ്വർണം 1,12,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നതെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ ഔദ്യോഗികമായി അറിയിച്ചു. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലയിടിവാണ് പ്രധാനമായും ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
മലയാളികളുടെ ദേശീയോത്സവമായ ഓണം സീസൺ അടുത്തുവരുന്നതോടൊപ്പം സംസ്ഥാനത്ത് വിവാഹസീസണും ആരംഭിക്കുകയാണ്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലെ സ്വർണവില സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സംബന്ധിച്ച് ഏറെ നിർണായകമാണ്.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിലും സമാനമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ വിപണി നിരക്ക് അനുസരിച്ച് 1 ഗ്രാം വെള്ളിക്ക് 250 രൂപയും 10 പവന് 2500 രൂപയുമാണ് വില വരുന്നത്.
കഴിഞ്ഞ ദിവസങ്ങളിലെ സ്വർണ നിരക്കുകൾ താഴെ പറയുന്നവയാണ്:
* ഓഗസ്റ്റ് 14: 1,12,120 രൂപ
* ഓഗസ്റ്റ് 13: രാവിലെ 1,13,760 രൂപ | ഉച്ചയ്ക്ക് 1,12,640 രൂപ
* ഓഗസ്റ്റ് 12: 1,13,560 രൂപ
* ഓഗസ്റ്റ് 11: രാവിലെ 1,13,7600 രൂപ | വൈകീട്ട് 1,12,800 രൂപ
* ഓഗസ്റ്റ് 10: 1,11,440 രൂപ
* ഓഗസ്റ്റ് 9: 1,11,720 രൂപ
* ഓഗസ്റ്റ് 8: 1,11,720 രൂപ
* ഓഗസ്റ്റ് 7: 1,09,920 രൂപ
* ഓഗസ്റ്റ് 6: 1,09,800 രൂപ
* ഓഗസ്റ്റ് 5: 1,07,680 രൂപ
* ഓഗസ്റ്റ് 4: 1,05,600 രൂപ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

