തിരുവനന്തപുരം വെമ്പായം ഹാപ്പി ലാന്റ് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകർന്നുണ്ടായ അപകടത്തിൽ പതിനാലോളം പേർക്ക് പരിക്കേറ്റ സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. വിഷയത്തിൽ ആർ ഡി ഒ (RDO) തലത്തിൽ അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടർക്ക് നിർദേശം നൽകി.
അന്വേഷണത്തിന്റെ പ്രധാന നിർദേശങ്ങൾ സംഭവത്തിൽ പാർക്ക് മാനേജ്മെന്റ്, പഞ്ചായത്ത് സെക്രട്ടറി, ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർക്ക് മുൻകൂർ നോട്ടീസ് നൽകിയ ശേഷം സ്ഥലം സന്ദർശിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കാനാണ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്.
അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, പാർക്കിന് പഞ്ചായത്തിന്റെ നിയമാനുസൃതമായ ലൈസൻസ് ഉണ്ടോ, അപകടത്തിൽപ്പെട്ട യന്ത്രത്തിന് കൃത്യമായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കണം.
ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ട അമ്യൂസ്മെന്റ് പാർക്കുകളിൽ ഇത്തരം വീഴ്ചകൾ സംഭവിക്കുന്നത് അതീവ ഗൗരവകരമായാണ് കമ്മീഷൻ വിലയിരുത്തുന്നത്.
ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ സംബന്ധിച്ചും വിശദമായ അന്വേഷണം നടക്കുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

