ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ കോട്ടയം സന്ദർശിക്കുന്നതിന്റെ ഭാഗമായി കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
ഇതിന്റെ ഭാഗമായി ജില്ലയിലെ വ്യോമ പരിധിയിൽ ഡ്രോണുകൾക്കും മറ്റ് ചെറു വിമാനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ജില്ലാ കലക്ടർ ഉത്തരവിട്ടു. മേയ് 31 പുലർച്ചെ 12 മുതൽ 24 മണിക്കൂർ നേരത്തേക്കാണ് നിയന്ത്രണം നിലവിൽ വരിക.
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ട്, മാമ്മൻ മാപ്പിള ഹാൾ എന്നിവയുടെ വ്യോമ പരിധിയിലും ജില്ലയിലെ വിവിധ ഹെലിപ്പാഡുകളിലുമാണ് നിരോധനം ബാധകമാകുന്നത്. ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, മൈക്രോലൈറ്റ് എയർക്രാഫ്റ്റുകൾ, യുഎവികൾ തുടങ്ങിയവ പറത്തുന്നതിനാണ് വിലക്ക്.
ഔദ്യോഗികമായി നിയോഗിക്കപ്പെട്ട വ്യോമ സേന, എസ്പിജി, സംസ്ഥാന പൊലീസ് എന്നിവർക്ക് ഈ നിയന്ത്രണം ബാധകമല്ല.
അടിയന്തര സാഹചര്യങ്ങളിൽ നിരോധന പരിധിയിലുള്ള ഉപകരണങ്ങൾ പറത്തേണ്ടി വന്നാൽ ജില്ലാ കലക്ടറിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങേണ്ടതാണ്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

