തലസ്ഥാനത്ത് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസിനും പ്രതിപക്ഷ പാർട്ടികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് മുഹമ്മദ് റിയാസ് രംഗത്ത്. ഗ്യാനേഷ് കുമാറാണോ എസ്എഫ്ഐ ആണോ യഥാർത്ഥ ശത്രു എന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം തീർത്ത യുവമോർച്ചയുടെ നടപടിയെ വിമർശിച്ച അദ്ദേഹം, അവിടെയൊന്നും പ്രതികരിക്കാൻ ആരും തയ്യാറായില്ലെന്നും കുറ്റപ്പെടുത്തി.
ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കുന്നതിനായി നിലകൊള്ളുന്നവർക്ക് നേരെ തീപ്പന്തം എറിഞ്ഞ സംഭവത്തിൽ ബന്ധപ്പെട്ട നേതാക്കൾ മാപ്പുപറയാൻ തയ്യാറാകണമെന്നും റിയാസ് ആവശ്യപ്പെട്ടു.
“എത്രത്തോളം മർദിക്കാൻ ശ്രമിച്ചാലും കള്ളക്കേസെടുത്ത് ജയിലിൽ അടച്ചാലും പത്ത് ഇരട്ടി ശക്തിയോടെ ഞങ്ങൾ തിരിച്ചു വന്നതാണ് ചരിത്രം” എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഗിരീഷും ജലീലും ഞങ്ങളുടെ മുത്താണ് എന്ന് വ്യക്തമാക്കിയ അദ്ദേഹം, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടക്കുന്ന സമരങ്ങൾ വിശാലമായ രാഷ്ട്രീയ കാഴ്ചപ്പാടിൻ്റെ അടിസ്ഥാനത്തിലുള്ളതാണെന്നും കൂട്ടിച്ചേർത്തു.
തലസ്ഥാനത്ത് യൂത്ത് കോൺഗ്രസും എസ്എഫ്ഐയും തമ്മിൽ ഏറ്റുമുട്ടൽ നടന്നതിന് പിന്നാലെയാണ് ഈ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

