മുൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തിന്റെ ഖജനാവ് പൂർണ്ണമായും കാലിയാക്കിയാണ് സ്ഥാനമൊഴിഞ്ഞതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആരോപിച്ചു. പൊതുമുതൽ എന്തിനുവേണ്ടിയാണ് ഇത്തരത്തിൽ ധൂർത്തടിച്ചതെന്ന് വ്യക്തമാക്കണമെന്നും, ഇത് സംസ്ഥാനത്തിന്റെ പുരോഗതിക്കായിരുന്നില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണകാലയളവിൽ വലിയ തോതിലുള്ള അഴിമതിയും കൊള്ളയുമാണ് നടന്നതെന്ന് വിമർശിച്ച രമേശ് ചെന്നിത്തല, ഓരോ അഴിമതിയും കൃത്യമായി അന്വേഷിച്ച് പുറത്തുകൊണ്ടുവരുമെന്ന് വ്യക്തമാക്കി. ഇക്കാര്യത്തിൽ തുടർനടപടികൾ വരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സംസ്ഥാനം നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും പ്രയാസങ്ങളും നേരിടുന്നുണ്ടെങ്കിലും സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. പുതിയ സർക്കാർ അധികാരമേറ്റ് പത്ത് ദിവസം തികയുന്നതിന് മുൻപേ തന്നെ വിവിധയിടങ്ങളിൽ സമരങ്ങൾ ആരംഭിച്ചിട്ടുണ്ട്.
കൂടാതെ, ഇഡി റെയ്ഡുമായി ബന്ധപ്പെട്ട പോലീസ് നടപടികളിലും അദ്ദേഹം പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

