കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശനെ നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.
യൂസഫലി സന്ദർശിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. തിരുവനന്തപുരത്ത് വെച്ചാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.
സംസ്ഥാനത്തിന്റെ സമഗ്രമായ വികസനത്തിനും പുരോഗതിക്കുമായി കൂടുതൽ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാൻ പുതിയ സർക്കാരിന് സാധിക്കട്ടെ എന്ന് എം.എ. യൂസഫലി ആശംസിച്ചു.
കൂടാതെ, വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രവാസി മലയാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

