തൃശൂർ ജില്ല കേന്ദ്രീകരിച്ച് അവയവക്കടത്ത് സംഘം പ്രവർത്തിക്കുന്നതായി വിവരം. സാമ്പത്തിക പ്രലോഭനം നൽകി ആളുകളെ അവയവദാനത്തിന് പ്രേരിപ്പിക്കുന്ന സംഘത്തെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങളും ശബ്ദരേഖകളും പുറത്തുവന്നു.
കൊടുങ്ങല്ലൂർ സ്വദേശിയായ ഇടനിലക്കാരൻ യുവതിയെ ബന്ധപ്പെട്ട് കരൾ നൽകാൻ ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. കരൾ നൽകുന്നതിന് പകരമായി 10 ലക്ഷം രൂപയാണ് ഇടനിലക്കാരൻ യുവതിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.
നിലവിൽ തങ്ങളുടെ പക്കൽ രണ്ടുമൂന്ന് കേസുകൾ കൂടി ഉണ്ടെന്നും, ഇടപാട് വളരെ വേഗത്തിലും സുരക്ഷിതമായും പൂർത്തിയാക്കാമെന്നും ഇയാൾ യുവതിയോട് ഉറപ്പുനൽകുന്നു. “പെട്ടെന്ന് തന്നെ നടത്താമെന്നും ഇപ്പോൾ രണ്ടുമൂന്നു കേസുകൾ കൂടി വന്നിട്ടുണ്ടെന്നും ഇടനിലക്കാരൻ യുവതിയോട് പറയുന്നു.
കരൾ നൽകിയാൽ 10 ലക്ഷം രൂപയാണ് ഇടനിലക്കാരൻ വാഗ്ദാനം ചെയ്തത്. പെട്ടെന്ന് നടത്താമെന്നും മറ്റ് റിസ്കുകളില്ലെന്നും ഇടനിലാക്കാരൻ പറയുന്നുണ്ട്.” സമാനമായ രീതിയിൽ കിഡ്നി ട്രാൻസ്പ്ലാന്റേഷൻ ഉൾപ്പെടെയുള്ളവയ്ക്കായി ഇവർ വലവിരിക്കുന്നതായാണ് സൂചന.
സുരക്ഷിതമെന്ന വ്യാജേന വലിയ തുക വാഗ്ദാനം ചെയ്ത് നിസ്സഹായരായ ആളുകളെ കെണിയിൽപ്പെടുത്തുന്ന സംഘത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഇത്തരം സംഘങ്ങളുടെ സാന്നിധ്യം ആരോഗ്യമേഖലയിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

