ദമ്പതികൾ തമ്മിലുള്ള പരസ്പര പിന്തുണയുടെയും സ്നേഹത്തിന്റെയും ഏറ്റവും മനോഹരമായ ഉദാഹരണമായി മാറിയിരിക്കുകയാണ് നഴ്സായ മിക്കി റായ് തന്റെ ഭർത്താവ് കെവിൻ നൽകിയ സർപ്രൈസ്. ഡോക്ടറായി ജോലി ചെയ്യുന്ന ഭർത്താവിന്റെ വിദ്യാഭ്യാസ വായ്പ പൂർണ്ണമായും അടച്ചുതീർത്തുകൊണ്ടാണ് മിക്കി സ്നേഹത്തിന്റെ പുതിയ മാതൃക തീർത്തത്.
തന്റെ ഭർത്താവിന്റെ മെഡിക്കൽ വിദ്യാഭ്യാസ വായ്പകൾ തീർക്കുന്നതിനുള്ള ചെക്ക് നൽകിയ വിവരം മിക്കി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘മെഡിക്കൽ കോളേജ് ലോണുകൾ അടച്ചുതീർക്കാനുള്ള ചെക്ക് നൽകി കെവിനെ സർപ്രൈസ് ചെയ്യുന്നു’ എന്ന് വീഡിയോയിൽ വ്യക്തമാക്കുന്നു.
കൂടാതെ, ‘നിങ്ങളുടെ ജീവിതത്തിന്റെ അടുത്ത അധ്യായത്തിൽ ഇനി ഒരു വിഷമം കുറഞ്ഞു’ എന്ന സന്ദേശവും ഭർത്താവിന് മിക്കി നൽകി. വീഡിയോയിൽ, തനിക്കൊരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞ് മിക്കി ഒരു കുറിപ്പ് കെവിനെ ഏൽപ്പിക്കുന്നു.
ആ കാർഡിൽ ഇങ്ങനെ എഴുതിയിരുന്നു: ‘നിനക്ക് നിന്റെ പോക്കിമോൻ കാർഡുകളോടുള്ളതിനേക്കാൾ കൂടുതൽ സ്നേഹം എനിക്ക് നിന്നോടുണ്ട്’. തുടർന്ന്, സിയാറ്റിലിൽ കഴിഞ്ഞ ആറ് വർഷക്കാലം കെവിൻ അനുഭവിച്ച കഠിനമായ ജോലി സാഹചര്യങ്ങളെയും 24 മണിക്കൂർ ഷിഫ്റ്റുകളെയും കുറിച്ച് മിക്കി ആ കുറിപ്പിൽ അനുസ്മരിക്കുന്നു.
‘നീ ജോലി ചെയ്ത നീണ്ട ദിവസങ്ങളും, 24 മണിക്കൂർ ഷിഫ്റ്റുകളും, 36 മണിക്കൂർ കോളുകളും, പ്രസന്റേഷനുകളും, നോട്ടുകളും, സർജറികൾ കാണാനായി യൂട്യൂബിൽ മണിക്കൂറുകളോളം ചെലവഴിച്ചതുമെല്ലാം മുഴുവനും ഓർക്കുക പോലും പ്രയാസമാണ്’ എന്ന് മിക്കി കുറിച്ചു.
രോഗികളോടുള്ള കെവിന്റെ കരുതലിനെയും ക്ഷമയെയും കുറിച്ച് വാചാലയാകുന്ന മിക്കി, താൻ ഒരിക്കലും കെവിനെ ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു. വായ്പ തിരിച്ചടച്ച വിവരമറിഞ്ഞതോടെ അമ്പരന്നുപോയ കെവിൻ, ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നുവെന്ന് പറഞ്ഞെങ്കിലും മിക്കി ആ സ്നേഹനിധിയായ മറുപടി നൽകി: ‘തനിക്ക് ഇത് ചെയ്യണമായിരുന്നു’.
ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുന്ന കാഴ്ച പലരുടെയും കണ്ണുനനയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

