ഗൂഗിളിന്റെ ഏറ്റവും പുതിയ എഐ സാങ്കേതികവിദ്യയായ ജെമിനി സ്പാർക്ക് യുഎസിലെ ഗൂഗിൾ എഐ അൾട്രാ വരിക്കാർക്കായി ലഭ്യമായിത്തുടങ്ങി. പ്രതിമാസം 99.99 ഡോളർ നിരക്കിലുള്ള ഈ പ്ലാൻ, കരുത്തുറ്റ സാങ്കേതിക സൗകര്യങ്ങൾ ആവശ്യമുള്ള ഉപയോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്.
ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകൾക്ക് പുറമെ വെബ് പതിപ്പിലും ഇപ്പോൾ ഈ സേവനം ലഭ്യമാണ്. വെബ് പതിപ്പിൽ ‘ചാറ്റ്’ ടാബിന് സമീപമുള്ള സൈഡ് പാനലിലും, മൊബൈൽ പതിപ്പുകളിൽ സെർച്ച് ചാറ്റുകൾക്കും ഡെയിലി ബ്രീഫിനും ഇടയിലായും സ്പാർക്ക് ലഭ്യമാകും.
ജെമിനി സ്പാർക്ക് പ്രവർത്തനരീതിയെക്കുറിച്ച് ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരണം ഇപ്രകാരമാണ്: “Gemini Spark helps you navigate your digital life. Give it a task and it works in the background 24/7, even if your phone and laptop are turned off.
It operates autonomously, but always under your direction. You choose to turn it on and it’s designed to check with you before taking major actions.” ടാസ്ക്കുകൾ, സ്കില്ലുകൾ, ഷെഡ്യൂളുകൾ എന്നിങ്ങനെ മൂന്ന് പ്രധാന ഘടകങ്ങളാണ് സ്പാർക്കിലുള്ളത്.
ടാസ്ക്കുകൾ: ജിമെയിൽ, കലണ്ടർ, ഡോക്സ്, ഷീറ്റുകൾ, സ്ലൈഡുകൾ എന്നിവ ഉൾപ്പെടുന്ന ഗൂഗിൾ വർക്ക്സ്പേസ് ഇക്കോസിസ്റ്റവുമായി എഐ ഏജന്റിനെ ബന്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു. ഉദാഹരണത്തിന്, “Help me find and track interior design internships in New Orleans for this summer.” സ്കില്ലുകൾ: ഉപയോക്താക്കൾക്ക് പതിവായി ചെയ്യുന്ന കാര്യങ്ങൾക്കായി എഐ ഏജന്റിന് പ്രത്യേക നിർദ്ദേശങ്ങൾ നൽകി അവരുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കാം.
ഉദാഹരണത്തിന്, “Read through the last 50 emails that I wrote and turn it into a style guide for how I write emails. Turn that into a skill that gets called every time I ask you to draft emails for me.
Call that skill ghostwriter.” ഷെഡ്യൂളുകൾ: സമയ അടിസ്ഥാനത്തിലോ മറ്റ് നിബന്ധനകൾ വെച്ചോ ജോലികൾ ഓട്ടോമേറ്റ് ചെയ്യാൻ ഇത് അവസരമൊരുക്കുന്നു. ഉദാഹരണത്തിന്, “Every Monday at 9:00 AM, scan my inbox and review my emails from the past week.
Give me a quick recap of the most important updates and provide a suggested, prioritized to-do list for this week. Also schedule some calendar blocks for deep work.” ഈ വേനൽക്കാലത്ത് സ്പാർക്കിൽ കൂടുതൽ സവിശേഷതകൾ ഉൾപ്പെടുത്തുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്.
പണമിടപാടുകൾ നടത്താനുള്ള ശേഷിയും ജെമിനി ഡെസ്ക്ടോപ്പ് ആപ്പിലേക്കുള്ള ഇതിന്റെ വരവും വരും മാസങ്ങളിൽ പ്രതീക്ഷിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

