കർണാടകയിലെ വിജയപുര ജില്ലയിൽ ഭൂമിതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ആറുപേർ ദാരുണമായി കൊല്ലപ്പെട്ടു. ചഡച്ചൻ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന ഗോവിന്ദപുർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ അക്രമം അരങ്ങേറിയത്.
സംഭവത്തിൽ കൊല്ലപ്പെട്ടവരെ ചന്ദു നിരാലെ, ദുന്ദപ്പ നിരാലെ, ശിവപുത്ര നിരാലെ, രാഹുൽ നിരാലെ, സമർത്ഥ് നിരാലെ, ഷബീർ നദാഫ് എന്നിങ്ങനെ തിരിച്ചറിഞ്ഞു. ഇവർ എല്ലാവരും ഗോവിന്ദപുർ ഗ്രാമത്തിലെ താമസക്കാരാണ്.
ഗ്രാമത്തിലെ നിരാലെ, ഗോളഗി എന്നീ രണ്ട് കുടുംബങ്ങൾ തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന ഭൂമി തർക്കമാണ് കൂട്ടക്കൊലയിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നു. ഇരകളെ ആദ്യം വെടിവെച്ച് വീഴ്ത്തുകയും തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം.
ഈ അക്രമത്തിന് പിന്നിൽ ഗോളഗി കുടുംബാംഗങ്ങൾ ഉണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെങ്കിലും കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രദേശത്ത് കർശന പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

