ഇസ്രയേൽ തിരഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ലിക്കുഡ് പാർട്ടി സഖ്യം ലീഡ് നിലനിർത്തുന്നു. ഇതുവരെ രേഖപ്പെടുത്തിയ വോട്ടുകളിൽ 90 ശതമാനവും എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹു സഖ്യത്തിന് 53 സീറ്റുകളും, പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകളും ലഭിക്കാനാണ് സാധ്യതയുള്ളത്.
അതേസമയം, അറബ് പാർട്ടികളുടെ സീറ്റ് നില 19 ആയി ഉയർന്നിട്ടുണ്ട്. 120 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷമായ 61 സീറ്റുകൾ നേടുക എന്ന ലക്ഷ്യത്തോടെ കടുത്ത രാഷ്ട്രീയ നീക്കങ്ങളാണ് രാജ്യത്ത് പുരോഗമിക്കുന്നത്.
പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം നൽകുന്ന യഷാർ പാർട്ടിയുടെ ഗാദി ഐസൻകോട്ട് വിഭാഗത്തിന് 48 സീറ്റുകളാണ് പ്രവഴിക്കപ്പെടുന്നത്. നെതന്യാഹുവിനെ അധികാരത്തിൽ നിന്നു പുറത്താക്കാനായി അറബ് ജോയിന്റ് ലിസ്റ്റിന്റെ സഹായം പ്രതിപക്ഷം തേടുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
പാർലമെന്റ് സ്പീക്കറായ ലിക്കുഡ് നേതാവ് അമീർ ഒഹാനയെ പുറത്താക്കാനുള്ള ഭൂരിപക്ഷം തികയ്ക്കാൻ പ്രതിപക്ഷ സഖ്യം സഹായം തേടിയതായി ജോയിന്റ് ലിസ്റ്റിലെ പ്രധാന പാർട്ടിയായ തആൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം ജോയിന്റ് ലിസ്റ്റിന് 12 സീറ്റുകൾ വരെ ലഭിച്ചേക്കാം.
നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി 26 സീറ്റുകളും, ഐസൻകോട്ടിന്റെ യഷാർ പാർട്ടി 21 സീറ്റുകളുമാണ് നേടിയിട്ടുള്ളത്. എന്നാൽ മറ്റ് ചെറിയ പാർട്ടികളുമായോ അറബ് ജോയിന്റ് ലിസ്റ്റുമായോ സഖ്യമുണ്ടാക്കുന്നതിനു പകരം, ഐസൻകോട്ടിനെ പ്രധാനമന്ത്രിയാക്കിക്കൊണ്ട് നെതന്യാഹു സഖ്യവും യഷാർ പാർട്ടി സഖ്യവും തമ്മിൽ ഒത്തുതീർപ്പിലെത്തുമോ എന്ന സാധ്യതയും ചർച്ചകളിൽ ഇടംപിടിച്ചിട്ടുണ്ട്.
രാജ്യത്ത് അടിയന്തരമായി സഖ്യ രൂപീകരണവുമായി മുന്നോട്ടു പോകണമെന്നും മറ്റൊരു തിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് എല്ലാ കക്ഷികളോട് അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

