ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ റഷ്യന്‍ എണ്ണയുടെ ലഭ്യത കുറയുമെന്ന് ഇന്ത്യന്‍ റിഫൈനറികളുടെ വിലയിരുത്തല്‍. കയറ്റുമതി കുറഞ്ഞതും ചൈനയില്‍ നിന്നുള്ള കടുത്ത മത്സരവുമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം.
ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായ ഇന്ത്യക്ക്, ഈ വര്‍ഷം ശേഷിക്കുന്ന കാലയളവില്‍ കൂടുതല്‍ വിലയേറിയ ബദല്‍ എണ്ണ വാങ്ങേണ്ടിവരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 2022 മുതല്‍ കടല്‍മാര്‍ഗം എത്തുന്ന റഷ്യന്‍ യുറാല്‍സ് ക്രൂഡിന്റെ ഏറ്റവും വലിയ ഉപഭോക്താവാണ് ഇന്ത്യ.
യൂറോപ്പിലേക്കുള്ള ഊര്‍ജ കയറ്റുമതി മോസ്കോ തിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് വലിയ വിലക്കുറവില്‍ റഷ്യന്‍ എണ്ണ ഇന്ത്യയിലേക്ക് എത്തിത്തുടങ്ങിയത്. എന്നാല്‍ അടുത്ത മാസങ്ങളില്‍, ഇറാന് യുദ്ധത്തെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണ ലഭ്യത കുറഞ്ഞതോടെ ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായ ചൈന റഷ്യന്‍ എണ്ണയുടെ വാങ്ങല്‍ വര്‍ധിപ്പിച്ചു.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ചില ഇന്ത്യന്‍ റിഫൈനറികള്‍ക്ക് ആവശ്യമായ അളവില്‍ റഷ്യന്‍ എണ്ണ ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നുള്ള ആവശ്യം വളരെ ഉയര്‍ന്നതാണ്.
അവര്‍ ചരക്കുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനും ഇന്ത്യന്‍ റിഫൈനറികളേക്കാള് ഉയര്‍ന്ന വില നല്‍കാനും തയ്യാറായിരുന്നു, എന്നാണ് റഷ്യന്‍ ക്രൂഡ് വില്‍പ്പനക്കാര്‍ വ്യക്തമാക്കുന്നത്. അനലിറ്റിക്സ് സ്ഥാപനമായ കെപ്ലറിന്റെ കണക്കുകള്‍ പ്രകാരം, സെപ്റ്റംബറില്‍ ഇന്ത്യയിലെത്തുന്ന റഷ്യന്‍ എണ്ണയുടെ അളവ് പ്രതിദിനം ഏകദേശം 17.5 ലക്ഷം ബാരലായി കുറയും.
ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. വ്യാപാര കണക്കുകള്‍ പ്രകാരം, ജൂലൈയെ അപേക്ഷിച്ച് ഓഗസ്റ്റില്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി 16.5 ശതമാനം കുറഞ്ഞ് പ്രതിദിനം ഏകദേശം 21 ലക്ഷം ബാരലായി.
യുപിയില്‍ അടുത്ത തവണ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ എണ്ണ വില ഉടന്‍ കൂട്ടിയേക്കില്ലെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. എന്നാല്‍ ക്രൂഡ് വില പിടിവിട്ട് കൂടിയാല്‍ വില ഉയര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

