ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ദാരുണമായ വെടിവെയ്പ്പില്‍ നാല് സിഐഎസ്എഫ് ജവാന്മാര്ക്ക് ദാരുണാന്ത്യം. സഹപ്രവര്ത്തകന് തന്നെയാണ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
ആക്രമണം നടത്തിയ ജവാനെ സുരക്ഷാ സേന പിടികൂടിയിട്ടുണ്ട്. വൈകീട്ട് ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്.
ജലവൈദ്യുത പദ്ധതിയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട സിഐഎസ്എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.
2009 ബാച്ചിലെ ഹെഡ് കോണ്‍സ്ട്രബിളാണ് ജവാന്മാര്ക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് പ്രാഥമിക വിവരം. സഹപ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് ഒടുവില്‍ കൂട്ടക്കൊലയില്‍ കലാശിച്ചത്.
സംഭവത്തില്‍ പ്രാദേശിക പൊലീസിന്റെ ഔദ്യോഗിക അന്വേഷണവും സിഐഎസ്എഫ് അധികൃതരുടെ കര്‍ശനമായ ആഭ്യന്തര അന്വേഷണവും നിലവില്‍ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

