കൊല്ലം സിറ്റി പൊലീസ് ഡോഗ് സ്ക്വാഡിന്റെ അഭിമാനമായിരുന്ന ഹണ്ടർ (8) എന്ന പൊലീസ് ശ്വാനന്റെ വേർപാടിൽ ഔദ്യോഗിക സേനയ്ക്ക് അഗാധമായ ദുഃഖം. കേരള പൊലീസ് കെ 9 ഡോഗ് സ്ക്വാഡിലെ സജീവ അംഗവും ഒട്ടേറെ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള ലാബ്രഡോർ റിട്രീവർ ഇനത്തിൽപ്പെട്ട
നായയായിരുന്നു ഹണ്ടർ. കാൻസർ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
ജീവിതത്തിന്റെ ആദ്യ ഘട്ടം മുതൽ തന്നെ ശ്രദ്ധേയമായ മികവാണ് ഹണ്ടർ പ്രകടിപ്പിച്ചത്. വെറും 3 മാസം മാത്രം പ്രായമുള്ളപ്പോഴാണ് ഈ ശ്വാനൻ സേനയുടെ ഭാഗമാകുന്നത്.
ഒട്ടേറെ രാസലഹരി വസ്തുക്കൾ കൃത്യമായി കണ്ടെത്തുന്നതിൽ പൊലീസിനെ സഹായിക്കാൻ ഹണ്ടറിന് സാധിച്ചിട്ടുണ്ട്. 2018 മുതൽ 2021 വരെയുള്ള കാലയളവിലെ മാതൃകാപരമായ സേവനത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ കെ 9 മെഡൽ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ഹണ്ടർ കരസ്ഥമാക്കിയിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥരുടെയും ഡോഗ് ഹാൻഡ്ലർമാരുടെയും സാന്നിധ്യത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. കെഎപി മൂന്നാം ബറ്റാലിയൻ അസി.കമൻഡാന്റ് വിനോദ്, കൊല്ലം സിറ്റി പൊലീസ് മേധാവിക്കു വേണ്ടി ജില്ലാ ക്രൈം ബ്രാഞ്ച് എസിപി രാജേഷ് കുമാർ, കൊല്ലം സിറ്റി എആർ ക്യാംപ് ഇൻസ്പെക്ടർ ജയചന്ദ്രൻ പിള്ള, കെ9 സ്ക്വാഡിന്റെ ചുമതല വഹിക്കുന്ന ഡോ.
ബിനോദ് എന്നിവർ ചേർന്ന് സേനയുടെ ഔദ്യോഗിക വകയായി അന്തിമോപചാരം അർപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

