തിരുവനന്തപുരം ജില്ലയിലെ മംഗലപുരം പഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിളക്കമാർന്ന വിജയം. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്താണ് എൽഡിഎഫ് അധികാരം നിലനിർത്തിയത്.
മുണ്ടയ്ക്കൽ വാർഡിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി രമ്യ തുളസി 139 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു. മുൻപ് 206 വോട്ടുകൾക്ക് യുഡിഎഫ് വിജയിച്ച വാർഡായിരുന്നു ഇത്.
കോൺഗ്രസ് അംഗമായിരുന്ന എസ് ആർ കവിത രാജിവെച്ചതിനെ തുടർന്നാണ് ഈ വാർഡിൽ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്. 22 അംഗങ്ങളുള്ള മംഗലപുരം പഞ്ചായത്തിൽ യുഡിഎഫ്, എൽഡിഎഫ്, ബിജെപി എന്നിവർക്ക് ഏഴ് വീതം അംഗങ്ങളുണ്ടായിരുന്ന സാഹചര്യത്തിൽ ഈ ഉപതെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

