വിറ്റാമിനുകള്‍, നാരുകള്‍, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം, വിറ്റാമിൻ ഇ, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ അടങ്ങിയ ബദാം പാല് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയുടെ ഗുണങ്ങളെ തിരിച്ചറിയാം.
1. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ അനാരോഗ്യകരമായ കൊഴുപ്പ് കുറവും ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയതുമായ ബദാം പാല് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
2. എല്ലുകളുടെ ആരോഗ്യം എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം ബദാം പാലിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
കൂടാതെ ഇവയില്‍ വിറ്റാമിന്‍ ഡിയും അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
3. പ്രമേഹം ബദാം പാലിൽ ഗ്ലൈസമിക് സൂചിക കുറവാണ്.
അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കുടിക്കാം. 4.
ദഹനം ഫൈബര്‍ അടങ്ങിയ ബദാം പാൽ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും. 5.
തലച്ചോറിന്റെ ആരോഗ്യം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ബദാം പാല് തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. 6.
രോഗ പ്രതിരോധശേഷി വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ബദാം പാല് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 7.
വണ്ണം കുറയ്ക്കാന്‍ ഒരു കപ്പ് ബദാം പാലിൽ 39 കലോറി മാത്രമേ ഉള്ളൂ. ഇത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
8. ചര്‍മ്മം വിറ്റാമിന്‍ ഇ, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ ബദാം പാല് ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

