കുളിക്കുന്നതിനിടെ യുവതിയുടെ നഗ്നദൃശ്യങ്ങൾ ഒളിഞ്ഞുനോക്കി പകർത്താൻ ശ്രമിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാവിനെതിരെ പൊലീസ് നിസാര വകുപ്പുകൾ മാത്രം ചുമത്തി വിട്ടയച്ചതായി ആക്ഷേപം. കെ.
നവനീത് എന്നയാൾക്കെതിരെയാണ് ശ്രീകണ്ഠാപുരം പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്ന പരാതി ഉയർന്നിരിക്കുന്നത്. രണ്ട് ദിവസം മുൻപാണ് ദുർബലമായ വകുപ്പുകൾ മാത്രം ചേർത്ത് പ്രതിക്കെതിരെ കേസെടുത്തതും ഉടൻതന്നെ ജാമ്യത്തിൽ വിട്ടയച്ചതും.
സംഭവമുണ്ടായത് ഓഗസ്റ്റ് 20 നാണ്. വീട്ടിലെ ശുചിമുറിയിൽ യുവതി കുളിച്ചുകൊണ്ടിരിക്കവെ, എസ്എഫ്ഐ നേതാവായ പ്രതി ശുചിമുറിയുടെ വിടവിലൂടെ മൊബൈൽ ഫോൺ അകത്തേക്ക് കടത്തിവിട്ട് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
എന്നാൽ വെളിച്ചക്കുറവ് മൂലം ഫോണിന്റെ ഫ്ലാഷ് ലൈറ്റ് സ്വയം തെളിയുകയും, ഇത് ശ്രദ്ധയിൽപ്പെട്ട യുവതി ഫോൺ കാണുകയും തടസ്സവാദത്തോടെ ബഹളം വെക്കുകയുമായിരുന്നു.
ഈ സമയം പരിഭ്രാന്തനായ പ്രതി മൊബൈലിൽ നിന്നും പകർത്തിയ ദൃശ്യങ്ങൾ ഉടൻതന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. കൂടാതെ, പ്രതിയുടെ ഫോണിൽ മറ്റ് സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ കൂടി ഉണ്ടായിരുന്നതായും ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നുണ്ട്.
കുടുംബം നൽകിയ പരാതി ശ്രീകണ്ഠാപുരം പൊലീസ് കാര്യമായി ഗൗരവത്തിലെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി പിന്നീട് സംസ്ഥാന ആഭ്യന്തരമന്ത്രിക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു. തുടർന്ന് ഈ പരാതി മന്ത്രിയുടെ ഓഫീസിൽ നിന്നും നടപടികൾക്കായി ഡി.ജി.പിക്ക് കൈമാറിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

