വയനാട് മാനന്തവാടിയില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ ആകെ എണ്ണം ആറായി ഉയര്‍ന്നു.
പെണ്‍കുട്ടിയുടെ സുഹൃത്തായ ജനീലിയ (19), അജിത്ത് (23) എന്നിവരാണ് പുതിയതായി പിടിയിലായത്. വ്യാജ സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ലഹരി സംഘങ്ങളുടെ പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പിടിയിലായ ജനീലിയ ലഹരി സംഘങ്ങളുമായി ബന്ധമുള്ളയാളും സ്ഥിരം പ്രശ്നക്കാരിയുമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തുടര്‍ അന്വേഷണം ഊര്‍ജിതമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

