പ്രമുഖ ജ്വല്ലറി ശൃംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം.എസ്. ധോണിയെ നിയമിച്ചു.
കമ്പനി മുന്നോട്ടുവെക്കുന്ന ‘റെസ്പോൺസിബിൾ ജ്വല്ലർ’ അഥവാ ഉത്തരവാദപ്പെട്ട ജ്വല്ലറി എന്ന ആശയത്തെ മുൻനിർത്തിയുള്ള ദീർഘകാല പങ്കാളിത്തമാണ് ഇതിലൂടെ ആരംഭിക്കുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.
അഹമ്മദ് വ്യക്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ മൂന്ന് വൈറ്റ്-ബോൾ ഐസിസി ടൂർണമെന്റുകളിലും ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ഒരേയൊരു ക്യാപ്റ്റനാണ് ധോണി.
അദ്ദേഹവുമായുള്ള ഈ സഹകരണത്തിലൂടെ വിവിധ മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയും, ആഗോളതലത്തിലുള്ള 450-ലേറെ മലബാർ ഷോറൂമുകൾ വഴിയും വിപുലമായ പ്രചാരണ പരിപാടികളാണ് കമ്പനി പ്ലാൻ ചെയ്തിരിക്കുന്നത്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി കൈകോർക്കാൻ സാധിച്ചതിൽ അതീവ സന്തോഷമുണ്ടെന്ന് എം.എസ്.
ധോണി പ്രതികരിച്ചു. ഉപഭോക്താക്കൾക്കായി നടപ്പിലാക്കി വരുന്ന ‘മലബാർ പ്രതിജ്ഞകൾ’ (Malabar Promises) വഴിയാണ് ഉത്തരവാദപ്പെട്ട
ജ്വല്ലറി എന്ന നിലയിലുള്ള തങ്ങളുടെ പ്രതിബദ്ധത കമ്പനി തെളിയിക്കുന്നതെന്ന് എം.പി. അഹമ്മദ് കൂട്ടിച്ചേർത്തു.
ആഭരണങ്ങളുടെ വില നിർണയത്തിലെ സുതാര്യത, 100 ശതമാനം എച്ച്യുഐഡി ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ, കർശനമായ 28 പരിശോധനകളിലൂടെ ഗുണനിലവാരം ഉറപ്പാക്കിയ പ്രകൃതിദത്ത ഡയമണ്ടുകൾ, ഉത്തരവാദിത്തമുള്ള സ്രോതസ്സുകളിൽ നിന്നുള്ള സ്വർണ ശേഖരം, ന്യായമായ വില, ആജീവനാന്ത സൗജന്യ മെയിന്റനൻസ്, ഒരു വർഷത്തെ സൗജന്യ ഇൻഷുറൻസ്, മികച്ച എക്സ്ചേഞ്ച് മൂല്യം എന്നിവയെല്ലാം ഈ പ്രതിജ്ഞകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

