ദില്ലിയിൽ സമാപിച്ച ബ്രിക്സ് ഉച്ചകോടി വൻ വിജയമെന്ന് കേന്ദ്രസർക്കാറിന്റെയും ബിജെപിയുടെയും വിലയിരുത്തൽ. 25 രാജ്യങ്ങളും 7 അന്താരാഷ്ട്ര സംഘടനകളും പങ്കെടുത്ത ബ്രിക്സ് പ്ലസ് വിശാല യോഗത്തോടെയാണ് ഉച്ചകോടി കഴിഞ്ഞ ദിവസം സമാപിച്ചത്.
ഗ്ലോബൽ സൗത്തിൻ്റെയും വികസ്വര രാജ്യങ്ങളുടെയും ശബ്ദമാകാൻ ഉച്ചകോടിക്ക് കഴിഞ്ഞെന്നാണ് സർക്കാറിന്റെ പക്ഷം. ഉച്ചകോടിയിലെ പ്രസ്താവന അംഗീകരിച്ചത് രാജ്യത്തിന്റെ വിദേശനയത്തിനുള്ള വലിയ അംഗീകാരമായാണ് ഭരണപക്ഷം കാണുന്നത്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ഈ നേട്ടം രാഷ്ട്രീയ ആയുധമാക്കാൻ ബിജെപി ലക്ഷ്യമിടുന്നുണ്ട്. എന്നാൽ, ബ്രിക്സിൽ ചൈനയോടും പാകിസ്ഥാനോടുമുള്ള രാജ്യത്തിന്റെ നിലപാടിൽ പ്രതിപക്ഷമായ കോൺഗ്രസ് രൂക്ഷമായ വിമർശനമുന്നയിച്ചു.
ചൈനയോട് അടിയറവ് പറയുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്നാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം. അതിർത്തി തർക്കം, ഗാൽവാൻ സംഘർഷം, വ്യാപാരം, പാകിസ്ഥാനോടുള്ള സമീപനം എന്നീ വിഷയങ്ങളിൽ ചൈനയോട് കൃത്യമായ നിലപാട് സ്വീകരിക്കാൻ തയ്യാറായില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തുന്നു.
പാകിസ്ഥാനോടുള്ള സമീപനത്തിലും സർക്കാർ വിട്ടുവീഴ്ച ചെയ്തതായി കോൺഗ്രസ് ആരോപിക്കുന്നുണ്ട്. ഇതിന്റെ പ്രതിഷേധമെന്നോണം, കോൺഗ്രസ് നേതാക്കളായ ഡി.കെ.
ശിവകുമാർ, രേവന്ത് റെഡ്ഡി, വി.ഡി. സതീശൻ തുടങ്ങിയ മുഖ്യമന്ത്രിമാരും നേതാക്കളും കേന്ദ്ര സർക്കാർ ക്ഷണിച്ച പ്രധാനമന്ത്രിയുടെ വിരുന്നിൽ നിന്നും വിട്ടുനിന്നു.
അതേസമയം, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരെ വിരുന്നിലേക്ക് ക്ഷണിച്ചിരുന്നില്ല. മറുഭാഗത്ത്, ദില്ലി ഉച്ചകോടിയെ അനുകൂലിച്ചും പ്രശംസിച്ചും വിവിധ രാഷ്ട്രീയ കക്ഷികളുടെ മുഖപത്രങ്ങളും രംഗത്തെത്തി.
ബ്രിക്സ് രൂപം കൊണ്ട ശേഷം ഇത്രയും സുവ്യക്തവും മൂർത്തവുമായ അഭിപ്രായപ്രകടനങ്ങൾ അധികം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
അമേരിക്കയുടെ അപ്രമാദിത്തത്തിനെതിരെ ഉറച്ച നിലപാടാണ് ബ്രിക്സ് രാജ്യങ്ങൾ സ്വീകരിച്ചതെന്നും വിലയിരുത്തലുകളുണ്ട്. മാറിക്കൊണ്ടിരിക്കുന്ന പുതിയ ലോകത്ത് വികസനത്തിന്റെ പുതിയ പാത വെട്ടിത്തുറക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ബ്രിക്സ് കൂട്ടായ്മയ്ക്ക് സാധിക്കുമെന്ന് ന്യൂഡൽഹി ഉച്ചകോടി തെളിയിക്കുന്നു.
കൈക്കൊണ്ട തീരുമാനങ്ങൾ കൃത്യമായി നടപ്പിലാക്കാൻ സാധിച്ചാൽ, ലോക രാഷ്ട്രീയത്തിന്റെയും സാമ്പത്തിക രംഗത്തിന്റെയും ദിശ നിർണ്ണയിക്കുന്ന പ്രധാന ശക്തികേന്ദ്രമായി ബ്രിക്സ് മാറുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

