ലോകകപ്പ് ഫുട്ബോളിൽ കിരീടം ലക്ഷ്യമിട്ടെത്തുന്ന ബ്രസീൽ തങ്ങളുടെ നിർണായകമായ ആദ്യ നോക്കൗട്ട് മത്സരത്തിനായി കളത്തിലിറങ്ങുന്നു. ജപ്പാനെതിരായ മത്സരത്തിൽ, നേരത്തെ സ്കോട്ലൻഡിനെ നേരിട്ട
അതേ ടീമിനെത്തന്നെയാണ് ബ്രസീൽ നിലനിർത്തിയിരിക്കുന്നത്. ടീമിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
ഗ്രൂപ്പ് സിയിൽ ഒരു മത്സരം പോലും തോൽക്കാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബ്രസീൽ നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചത്. സൂപ്പർ താരം വിനീഷ്യസ് ജൂനിയർ നയിക്കുന്ന ബ്രസീലിന്റെ മുന്നേറ്റനിര നിലവിൽ മികച്ച ഫോമിലാണ് തുടരുന്നത്.
അതേസമയം, കോച്ച് ഹാജിമെ മൊറിയാസുവിന്റെ ശിക്ഷണത്തിൽ അതിവേഗത്തിലുള്ള നീക്കങ്ങളും കൃത്യമായ പ്രെസ്സിങ് ഗെയിമും പുറത്തെടുക്കുന്ന ജപ്പാൻ ശക്തമായ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരുടീമുകളും തമ്മിലുള്ള നോക്കൗട്ട് മത്സരം അൽപസമയത്തിനകം ആരംഭിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

