തൃശൂർ ജില്ലയിലെ മാള എന്ന ചെറിയ ഗ്രാമത്തിൽ നിന്ന് ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ഫിഫ ലോകകപ്പിന്റെ സംഘാടക സമിതിയിലെ നിർണ്ണായക സ്ഥാനത്തേക്ക് എത്തിയ മലയാളിയാണ് വർഗീസ് എടാട്ടുകാരൻ. നിലവിൽ ഫിഫ ടൂർണമെന്റ്സ് ആൻഡ് ഇവന്റ്സ് വിഭാഗത്തിലെ ഗ്ലോബൽ അക്കോമഡേഷൻ മാനേജராக അദ്ദേഹം പ്രവർത്തിക്കുന്നു.
2019-ൽ സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് ചുമതലയേറ്റതു മുതൽ ഫിഫയുടെ അഭിമാനകരമായ ഒട്ടുമിക്ക ടൂർണമെന്റുകളിലും സംഘാടന രംഗത്ത് വർഗീസ് സജീവസാന്നിധ്യമാണ്. 2026-ൽ കാനഡ, അമേരിക്ക, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിന്റെ ഗ്ലോബൽ അക്കോമഡേഷൻ ടീമിലും അദ്ദേഹം അംഗമാണ്.
വാങ്കൂവർ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രവർത്തനം. വിഐപി അക്കോമഡേഷൻ, ടീം ഹോട്ടലുകൾ, ടീം ബേസ് ക്യാമ്പുകൾ എന്നിവയുടെ ഏകോപനമാണ് അദ്ദേഹത്തിന്റെ പ്രധാന ഉത്തരവാദിത്തം.
തന്റെ ഔദ്യോഗിക ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകളെക്കുറിച്ച് വർഗീസ് വിവരിക്കുന്നു:
“2022ലെ ഖത്തർ ലോകകപ്പ്, 2023ലെ ഫിഫ വനിതാ ലോകകപ്പ്, 2019ലെ ഫിഫ ക്ലബ്ബ് ലോകകപ്പ്, 2022ലെ ഫിഫ ക്ലബ് ലോകകപ്പ്, 2023ലെ ഫിഫ ക്ലബ്ബ് ലോകകപ്പ്, 2021ലെ ഫിഫ അറബ് കപ്പ്, 2024ലെ FIFA Futsal World Cup, 2026ലെ FIFA Futsal World Cup, 2026ലെ FIFA U-20 World Cup എന്നിവയാണ് വർഗീസിന്റെ സംഘാടനമറിഞ്ഞ പ്രധാന ടൂർണമെന്റുകൾ. 2022ൽ നടന്ന FIFA U-17 Women’s World Cup ൽ പ്രോജക്ട് ലീഡ് ആയും പ്രവർത്തിച്ചിട്ടുണ്ട്.”
ഹോട്ടൽ മേഖലയിലെ തൊഴിൽ തേടിയാണ് വർഗീസ് ആദ്യം ദുബായിൽ എത്തിയത്.
പിന്നീട് സ്വിറ്റ്സർലൻഡിൽ നിന്ന് ഹോട്ടൽ മാനേജ്മെന്റിൽ ഉപരിപഠനം നടത്തി. തുടർന്ന് എമിറേറ്റ്സ് ടൂർസിന്റെ ജർമൻ വിഭാഗത്തിൽ പ്രവർത്തിച്ച അദ്ദേഹം, സ്വിസ് പൗരത്വവും സ്വന്തമാക്കി.
2019-ൽ ഫിഫയുടെ ഭാഗമാകാൻ സാധിച്ചത് ജീവിതത്തിലെ വലിയൊരു നേട്ടമായാണ് അദ്ദേഹം കാണുന്നത്. ലോകത്തെ മികച്ച പ്രതിഭകളോടൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നതിലെ സന്തോഷം അദ്ദേഹം പങ്കുവെക്കുന്നു.
തന്റെ വിജയത്തിന് പിന്നിൽ ഭാര്യ സൂസന്റെയും മക്കളായ ജാസ്മിന, മെലീന എന്നിവരുടെയും വലിയ പിന്തുണയുണ്ടെന്നും വർഗീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

