കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ വസ്തുതര്‍ക്കത്തെ തുടര്‍ന്ന് ആറുപേരെ വെടിവെച്ചു കൊന്നു. ചഡചന് താലൂക്കിലെ ഗോവിന്ദപുര ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ദാരുണമായ സംഭവം അരങ്ങേറിയത്.
കൊല്ലപ്പെട്ടവരില്‍ അഞ്ച് പേര് ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. ഇന്ന് വൈകീട്ട് 3 മണിക്ക് ശേഷം നടന്ന ആക്രമണത്തിന് പിന്നില്‍ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ദീര്‍ഘകാലമായുള്ള വസ്തുതര്ക്കമാണെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഏകദേശം 15 അംഗങ്ങളുള്ള സംഘം സ്ഥലത്തെത്തി പ്രതികാരനടപടി സ്വീകരിക്കുകയായിരുന്നു.
ആദ്യം വാളുകളും ആയുധങ്ങളും ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അക്രമിസംഘം, മരണം ഉറപ്പാക്കുന്നതിനായി പിന്നീട് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതികള്‍ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും തോക്കുകളും എങ്ങനെ ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങളില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒളിവില്‍ പോയ പ്രതികള്‍ക്കായി ഊര്‍ജ്ജിതമായ തിരച്ചില്‍ തുടരുകയാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

