ആലുവയിൽ അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവത്തിൽ ആറു പേർ അറസ്റ്റിലായി. മേയ് 19-ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ശിവഗിരി വിദ്യാനികേതൻ സ്കൂളിന് സമീപത്തെ വാടകവീട്ടിലാണ് പ്രതികൾ സംഘടിച്ചെത്തിയത്. ലഹരി മരുന്ന് വിൽപ്പന നടത്തുന്ന അതിഥി തൊഴിലാളിയെ കണ്ടെത്തുക എന്ന വ്യാജേനയാണ് ഇവർ വീടിനുള്ളിലേക്ക് ഇരച്ചുകയറിയത്.
തങ്ങൾ ലക്ഷ്യമിട്ട അസം സ്വദേശി മാസങ്ങൾക്ക് മുൻപേ സ്ഥലം വിട്ടിരുന്നു.
ലഹരി വസ്തുക്കൾ കൈക്കലാക്കി വിൽപന നടത്തുകയായിരുന്നു പ്രതികളുടെ പ്രാഥമിക ലക്ഷ്യം. തുടർന്ന് വീട്ടിലുണ്ടായിരുന്ന തൊഴിലാളികളെ മർദ്ദിച്ച ശേഷം മൊബൈൽ ഫോണുകളും പണവും കവർച്ച ചെയ്യുകയായിരുന്നു.
ഈ ഫോണുകൾ പെരുമ്പാവൂരിലെ വിവിധ മൊബൈൽ കടകളിൽ വിറ്റതായി പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പിടിയിലായവർ:
അനസ് (28), നൂഹ് (26), വിനോദ് കുമാർ (35), ഹസ്സൻ (25), ഹിത്ബുള്ള ഷിയാസ് (21), ആഷിക് അലിയാർ (21) എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡിവൈഎസ്പി എൻ.ബാബുക്കുട്ടൻ, എസ്ഐമാരായ ജോസ്സി.എം.ജോൺസൺ, കെ.കെ.സജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
സിപിഓമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, ബെന്നി ഐസക്ക്, അരവിന്ദ് വിജയൻ, എം.ഷാഹിൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

